ലൈംഗികാധിക്ഷേപം: നടി അനുഷ്‌ക ശർമ്മയ്‌ക്കെതിരെ ഗൂർഖ സംഘടനകൾ

അഭിറാം മനോഹർ| Last Modified ശനി, 23 മെയ് 2020 (12:28 IST)
ബോളിവുഡ് നടി അനുഷ്‌ക ശർമ്മയ്‌ക്കെതിരെ പരാതിയുമായി ഗൂർഖ അസോസിയേഷൻ.ആമസോൺ പ്രൈമില്‍ റിലീസ് ചെയ്ത വെബ് സീരീസായ പാതല്‍ ലോകില്‍ ലൈംഗികമായി അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയെന്ന ആരോപണവുമായി ഓൾ അരുണാചൽ പ്രദേശ് ​ഗൂർഖ യൂത്ത് അസോസിയേഷൻ ആണ് അനുഷ്കയ്ക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

നേരത്തെ ഭാരതീയ ഗൂർഖ യുവ പരിസംഗും,ഭാരതീയ ഗൂര്‍ഖ പരിഷത്തിന്‍റെ യൂത്ത് വിംഗും ചേര്‍ന്ന് ചിത്രത്തിനെതിരെ ഓണ്‍ലൈന്‍ ക്യാംപയിന്‍ നടത്തിയിരുന്നു. സീരീസിൽ നിന്നും ഗൂർഖകൾക്കെതിരായ ലൈംഗികാധിക്ഷേപം നടത്തുന്ന സീൻ,സബ് ടൈറ്റിൽ എന്നിവ നീക്കം ചെയ്യണമെന്നുമാണ് ഇവരുടെ ആവശ്യം.മേഘാലയയിലെ ഖാസി വിഭാഗത്തില്‍പ്പെടുന്നതെന്ന് വ്യക്തമാക്കുന്ന സീരീസിലെ വനിതാ കഥാപാത്രത്തിനെതിരെയാണ് മോശം പരാമർശം നടത്തിയിരിക്കുന്നതെന്ന് ഇവർ ആരോപിക്കുന്നു.ഇത്തരം പരാമർശങ്ങൾ ഒരു വിഭാഗത്തെ മാത്രം അധിക്ഷേപിക്കുന്നതല്ലെന്നും ഇത് വംശീയാധിക്ഷേപത്തെ സാധാരണമാക്കുമെന്നും ആളുകള്‍ക്കിടയില്‍ ഒരു പ്രത്യേക സമുദായത്തെക്കുറിച്ചുള്ള ചിത്രം തന്നെ ഇങ്ങനെയായി മാറുമെന്നും ഭാരതീയ ​​ഗൂർഖ യുവ പരിസംഘിന്റെ അധ്യക്ഷൻ നന്ദ കിരാതി ദെവാൻ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :