ചെന്നൈയിലെ പോയസ് ഗാർഡനിൽ പുതിയ വീട് വാങ്ങി നയൻതാര: വിഘ്‌നേഷിനൊപ്പം ഉടൻ താമസം മാറും

ചെന്നൈ| അഭിറാം മനോഹർ| Last Modified ഞായര്‍, 28 നവം‌ബര്‍ 2021 (10:02 IST)
ചെന്നൈ പോയസ് ഗാർഡനിൽ പുതിയ വീട് സ്വന്തമാക്കി സൂപ്പർ താരം നയൻതാര. നാല് മുറികളുള്ള വീടാണ് താരം സ്വന്തമാക്കിയത്. പ്രതിശ്രുത വരനായ വി‌ഘ്‌നേഷ് ശിവനൊപ്പം വൈകാതെ തന്നെ നയൻസ് പുതിയ വീട്ടിലേക്ക് താമസം മാറ്റുമെന്നാണ് റിപ്പോർട്ടുകൾ.

ചെന്നൈയിലെ പോഷ് ഏരിയയാണ് പോയസ് ഗാർഡൻ. അന്തരിച്ച് മുൻ മുഖ്യമന്ത്രി ജയലളിത, സൂപ്പർതാരം രജനീകാന്ത് എന്നിവർക്കും ഇവിടെ വസതികളുണ്ട്. നടൻ ധനുഷ് വീട് നിർമിക്കുന്നതും രജനീകാന്തിന്റെ വീടിനടുത്താണ്. മലയാളത്തിലും തമിഴിലും തെലുങ്കിലും തിരക്കുള്ള താരമായ അടുത്തിടെയാണ് തന്റെ 37മത് പിറന്നാൾ ആഘോഷിച്ചത്. വർഷങ്ങളായി വിഘ്‌നേഷ് ശിവനുമായി പ്രണയത്തിലാണ് നയൻസ്. കഴിഞ്ഞ വർഷം ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :