കൂഴങ്കൽ ഓസ്‌കർ പട്ടികയിൽ നിന്നും പുറത്ത്

അഭിറാം മനോഹർ| Last Modified ബുധന്‍, 22 ഡിസം‌ബര്‍ 2021 (18:47 IST)
2022 ഓസ്‌കർ പുരസ്‌കാരത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരെഞ്ഞെടുക്കപ്പെട്ട അവസാന പട്ടികയിൽ നിന്നും പുറത്ത്. അക്കാദമി പുരസ്‌കാരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ ഷോര്‍ട്ട് ലിസ്റ്റ് പങ്കുവെച്ച് കൊണ്ട് ചിത്രത്തിന്റെ നിർമാതാവായ സംവിധായകൻ വിഗ്നേഷ് ശിവനാണ് വിവരം പങ്കുവെച്ചത്

ഈ പട്ടികയില്‍ കൂഴങ്കല്‍ ഉണ്ടോ എന്ന് നോക്കാന്‍ സാധിച്ചത് തന്നെ വലിയ നേട്ടമായാണ് കാണുന്നത്. എങ്കിലും പട്ടികയില്‍ ഇടം നേടിയിരുന്നെങ്കില്‍ ഞങ്ങളെ പോലുള്ള സ്വതന്ത്ര സിനിമാ പ്രവര്‍ത്തകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും നല്‍കാന്‍ സാധിക്കുമായിരുന്ന സന്തോഷവും അഭിമാനവും സവിശേഷമായേനെ വിഗ്നേഷ് ശിവൻ ട്വിറ്ററിൽ കുറിച്ചു.

മദ്യത്തിന് അടിമയായ ഒരു അച്ഛന്റെയും അയാളുടെ മകന്റെയും ജീവിതമാണ് ചിത്രം പറയുന്നത്. മധുരയിലെ വരള്‍ച്ചയിലാണ്ട ഗ്രാമങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. നേരത്തെ റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തില്‍ ടൈഗര്‍ അവാര്‍ഡ് ചിത്രം കരസ്ഥമാക്കിയിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :