അഭിറാം മനോഹർ|
Last Modified ഞായര്‍, 20 ഒക്‌ടോബര്‍ 2024 (17:48 IST)
വീണ്ടും വിവാഹിതനാകാന്‍ തീരുമാനിച്ചതായി നടന്‍ ബാല. വധു ആരാണെന്ന് ബാല വെളിപ്പെടുത്തിയില്ല. തന്റെ 250 കോടിയുടെ സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പലരില്‍ നിന്നും തനിക്ക് ഭീഷണിയുള്ളതായി പോലീസില്‍ അറിയിച്ചതായും താരം കൂട്ടിച്ചേര്‍ത്തു.
ഞാന്‍ നിയമപരമായി വിവാഹം കഴിക്കും. എന്റെ സ്വത്ത് ആര്‍ക്ക് പോകണമെന്ന് ഞാന്‍ തീരുമാനിക്കും. ചിലപ്പോള്‍ ജനങ്ങള്‍ക്ക് കൊടുക്കും. തീരുമാനം ഞാനെടുക്കും. എന്റെ സ്വത്ത് 250 കോടിയാണെന്ന് തമിഴ്നാട്ടില്‍ കണക്കുവന്നു. ആ വാര്‍ത്തകള്‍ വന്നത് മുതല്‍ എനിക്ക് മനസമാധാനമില്ല. അതാര് ചെയ്തു എന്നറിയില്ല. ചെന്നൈയിലെ ബന്ധുക്കളെ പോലും സംശയിക്കാം.
അച്ഛന്‍ എനിക്ക് തന്നെ വില്‍പത്രത്തിലെ വിവരങ്ങളെ എനിക്ക് അറിയു. ഇനിയും എത്ര സ്വത്തുണ്ടെന്ന് എനിക്കറിയില്ല. എനിക്ക് മനസമാധാനം വേണം. കുടുംബവും കുട്ടികളും വേണം. സിനിമയില്‍ അഭിനയിക്കണം. എന്റെ കുടുംബത്തിലേക്ക് ആരും വരരുത്. എനിക്ക് കുഞ്ഞ് ജനിച്ചാല്‍ കാണാന്‍ പോലും ആരും വരരുത്. ബാല പറഞ്ഞു.