ഭാവപൂർണമീ ‘യാത്ര‘, ഒരു മനുഷ്യന് മാത്രം ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ: യാത്രയെ വരവേറ്റ് ദുൽഖറും!

മമ്മൂട്ടിക്ക് മാത്രം ചെയ്യാൻ കഴിയുന്നത്...

അപർണ| Last Modified തിങ്കള്‍, 7 ജനുവരി 2019 (18:11 IST)
‘ഇതുപോലെയുള്ള ട്രെയിലറുകൾ, ഇത്തരം ചിത്രങ്ങൾ, ഒരു മനുഷ്യന് മാത്രം ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്’.
മാഹി വി രാഘവ് സംവിധാനം ചെയ്ത ‘യാത്ര’യുടെ ട്രെയിലറിനെ കുറിച്ച് ദുൽഖർ സൽമാൻ കുറിച്ചതാണിങ്ങനെ. ശരിയാണ് ഒരു മനുഷ്യന് മാത്രം ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളിൽ ഒന്നാണ് യാത്ര. ഇതുപോലെയുള്ള ട്രെയിലറുകൾ എന്ന് പറയുമ്പോൾ അതിൽ ‘പേരൻപിനേയും’ ദുൽഖർ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തം.

മമ്മൂട്ടിയുടെ ഏത് സിനിമയുടെ ട്രെയിലർ ഇറങ്ങിയാലും അതിനെല്ലാം കീഴിൽ ‘വെയിറ്റിംഗ്’ എന്നൊരു കമന്റ് ദുൽഖറിന്റേതായി ഉണ്ടാകും. എന്നാൽ, റാം സംവിധാനം ചെയ്ത പേരൻപിന്റേതിൽ അത് കണ്ടില്ല. ആരാധകർ അത്രമേൽ കാത്തിരുന്ന ഒരു ട്രെയിലർ ആയിട്ട് കൂടി ദുൽഖർ അഭിപ്രായം പറയാഞ്ഞത് എന്താണെന്നും ആരാധകർ ചോദിക്കുന്നുണ്ട്.

യാത്രയുടെ ട്രെയിലർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. വൻ സ്വീകരണമാണ് ലഭിക്കുന്നത്. മമ്മൂട്ടിയുടെ ഭാഷ വൈവിധ്യം എല്ലാവർക്കും അറിയാവുന്നതാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :