കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടി നിവേദ തോമസ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 17 ജൂണ്‍ 2021 (12:06 IST)

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടി നിവേദ തോമസ്. ആദ്യ ഡോസ് വാക്‌സിന്‍ ആണ് താരം എടുത്തത്. നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രങ്ങളും പങ്കുവച്ചു. എല്ലാവരോടും വാക്‌സിന്‍ എടുക്കുവാനും നടി അഭ്യര്‍ത്ഥിച്ചു.

ബാലതാരമായി മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി ഇന്ന് തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള താരമാണ്. രജനീകാന്ത്, വിജയ് എന്നീ നടന്മാരുടെ മകളായും സഹോദരിയായും ഒക്കെ നടി വേഷമിട്ടിട്ടുണ്ട്. നാനി നായകനായെത്തിയ വി പവന്‍ കല്യാണിനൊപ്പം വക്കീല്‍ സാബ് തുടങ്ങിയ തെലുങ്ക് ചിത്രങ്ങളാണ് നിവേദ തോമസിന്റെ ഒടുവില്‍ റിലീസ് ആയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :