1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Playback singer P Susheela hospitalized

ഗായിക പി സുശീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

P susheela
P susheela
ഗായിക പി സുശീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് പി സുശീല ചികിത്സ തേടിയത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 88കാരിയായ പി സുശീലയെ വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അലട്ടുന്നുണ്ട്.
 
മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം അഞ്ച് തവണ നേടിയ ഗായികയാണ് പി സുശീല. മലയാളത്തില്‍ ഓര്‍ത്തുവയ്ക്കപ്പെടേണ്ട നിരവധി ഗാനങ്ങള്‍ ഇവരുടേതായിട്ടുണ്ട്.
അടുത്ത ലേഖനം
ആരാണ് ഈ 'പൊന്‍മാന്‍' ? ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ബേസില്‍ ജോസഫ്