അനുബന്ധ വാര്‍ത്തകള്‍
- മൂന്നാം വാരവും 200ലധികം തിയേറ്ററുകളിൽ,ചരിത്ര വിജയം തന്നെയാണെന്ന് വിനയൻ
- 'പത്തൊന്‍പതാം നുറ്റാണ്ട്' ഫ്ലോപ്പ് ആണന്ന് പ്രചാരണം,വ്യാജന്മാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പരമാവധി ശ്രമിക്കും, വിനയന്റെ കുറിപ്പ്
- 'ഈ യുദ്ധം വിനയന് ജയിച്ചു'; 'പത്തൊന്‍പതാം നൂറ്റാണ്ട്'ന് റിവ്യൂമായി ഒടിയന് സംവിധായകന്
- 'ഹീറോ ആയിട്ട് തന്നെ നില്‍ക്കണം എന്നൊന്നും ഇല്ല'; ആ ആഗ്രഹത്തെക്കുറിച്ച് സിജു വില്‍സണ്‍
- വിനയന് ജനങ്ങള്‍ക്ക് കൃത്യമായി മറുപടി കൊടുക്കണം,ഒഴിവാക്കിയത് ചോദ്യം ചെയ്യപ്പെടേണ്ടത്, ഗായകന് പന്തളം ബാലന്റെ കുറിപ്പ്
ആദ്യം സിജു വെള്ളം കുടിച്ചു പോയി, കഠിനാധ്വാനം, പിന്നെ കണ്ടത് വേലായുധപ്പണിക്കരെന്ന പോരാളിയെ
പത്തൊമ്പതാം നൂറ്റാണ്ട് മൂന്നാം വാരത്തിലും നിരവധി ഹൗസ്ഫുള് പ്രദര്‍ശനങ്ങള്‍ നടക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമെന്ന് സംവിധായകന് വിനയന്. കഴിഞ്ഞദിവസം കൊല്ലം ആര് പി മാളിലെ കാര്‍ണിവല്‍ സിനിമാസില്‍ ആരാധകരെ കാണാന്‍ സിജു വില്‍സണ്‍ എത്തിയിരുന്നു.വേലായുധപ്പണിക്കരെന്ന പോരാളിയായി മേക്കോവര്‍ നടത്താന്‍ സിജു വില്‍സണ്‍ നടത്തിയ കഠിനാധ്വാനത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
'പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ മലയാളത്തില്‍ ഒരു പുതിയ ആക്ഷന്‍ ഹീറോ ഉദയം കൊണ്ടിരിക്കുകയാണെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു. സിജുവിനും ഈ സിനിമയ്ക്കും കിട്ടിയ സ്വീകാര്യത തന്നെയാണ് മൂന്നാം വാരത്തിലും പത്തൊമ്പതാം നൂറ്റാണ്ട് നിറഞ്ഞ സദസ്സുകളില്‍ എല്ലാ റിലീസ് കേന്ദ്രങ്ങളിലും ഓടുന്നത്. സിജു ഏറെ കഠിനാധ്വാനം ചെയ്തിട്ടുണ്ട് വേലായുധപ്പണിക്കരെന്ന പോരാളിയായി മേക്കോവര്‍ നടത്താന്‍. ആ മേക്കോവറിന്റെ ചില ദൃശ്യങ്ങളാണ് ഈ വീഡിയോയിലൂടെ ഷെയര്‍ ചെയ്യുന്നത്'- വിനയന് കുറിച്ചു.