കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 30 ഓഗസ്റ്റ് 2021 (15:02 IST)
സോഷ്യല്‍ മീഡിയയിലൂടെ തന്റെ ഓരോ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട് പ്രിയങ്ക ചോപ്ര. തന്നെക്കാള്‍ പത്തു വയസ്സുള്ള ഹോളിവുഡ് പോപ് ഗായകന്‍ നിക് ജൊനാസുമായുളള നടിയുടെ വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഇരുവരും ഒന്നിച്ചുള്ള ബീച്ച് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക. താരത്തിന്റെ ബിക്കിനി ചിത്രങ്ങള്‍ക്ക് സഹോദരിയും നടിയുമായ പരിനിതി ചോപ്ര രസകരമായ കമന്റുമായി എത്തിയിരിക്കുകയാണ്.
ഇവിടെ ഞങ്ങള്‍ വീട്ടുകാരോക്കെയുണ്ടേ എന്നാണ് പരിനിതി പ്രിയങ്കയുടെ ചിത്രങ്ങള്‍ക്ക് താഴെ കുറിച്ചത്.
2018 ഡിസംബറിലായിരുന്നു നിക് ജൊനാസിനെ പ്രിയങ്ക വിവാഹം ചെയ്തത്.പ്രിയങ്കയ്ക്ക് നിക്കിനേക്കാള്‍ പത്തു വയസ്സ് കൂടുതലാണ്.