സര്‍ക്കസ് കലാകാരനായി ഷൈന്‍,പാരഡൈസ് സര്‍ക്കസ് ചിത്രീകരണം പൂര്‍ത്തിയായി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 24 ജനുവരി 2023 (14:55 IST)
ഖൈസ് മിലെന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഷൈന്‍ ടോം ചാക്കോ ചിത്രമാണ് 'പാരഡൈസ് സര്‍ക്കസ്'.രാജസ്ഥാനിലെ പൊഖ്‌റാനില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.

ഉത്തരേന്ത്യന്‍ ഗ്രാമത്തില്‍ തമ്പടിച്ച ഒരു സര്‍ക്കസ് ക്യാമ്പിലെ കഥയാണ് പറയുന്നത്. സര്‍ക്കസ് കലാകാരനായി ഷൈന്‍ വേഷമിടുന്നു.

പാപ്പിനു ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ശരത് ഗീതാലാല്‍ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു.

മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസിന്റെയും മാനിയ മൂവി മാജിക്‌സിന്റെയും ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :