സൂപ്പർ ഹിറ്റായി വീരസിംഹ റെഡ്ഡി, ബാലയ്യയുടെ അടുത്ത ചിത്രത്തിലും നായിക ഹണിറോസ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 24 ജനുവരി 2023 (14:29 IST)
ടോളിവുഡിലെ സൂപ്പർ താരമാണ് നന്ദമൂരി ബാലകൃഷ്ണ. അടുത്തിടെയിറങ്ങിയ താരത്തിൻ്റെ ചിത്രമായ വീരസിംഹ റെഡ്ഡി വമ്പൻ ഹിറ്റായിരുന്നു. മലയാളി താരമായിരുന്ന ഹണിറോസായിരുന്നു ചിത്രത്തിൽ ബാലയ്യയുടെ നായികയായി എത്തിച്ചത്. ഹണിറോസിൻ്റെ പ്രകടനം തെലുങ്ക് പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധയാണ് നേടിയത്. ഇപ്പോഴിതാ ബാലകൃഷ്ണയുടെ അടുത്ത ചിത്രത്തിലും ഹണിറോസ് തന്നെ നായികയാകുമെന്ന വാർത്തയാണ് വരുന്നത്.

വീരസിംഗറെഡ്ഡിയുടെ ഓഡിയോ ലോഞ്ചിലും വിജയാഘോഷത്തിലും ഹണിറോസ് ശ്രദ്ധാകേന്ദ്രമായിരുന്നു. വിജയാഘോഷവേളയിൽ ഇരുവരും ഷാമ്പെയ്ൻ കുടിക്കുന്ന ചിത്രങ്ങൾ വൈറലായിരുന്നു. വീര സിംഗറെഡ്ഡിയിൽ മീനാക്ഷി എന്ന കഥാപാത്രത്തെയാണ് ഹണിറോസ് അവതരിപ്പിച്ചത്. താരത്തിൻ്റെ മൂന്നാമത്തെ തെലുങ്ക് ചിത്രമായിരുന്നു വീരസിംഹറെഡ്ഡി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :