'പാപ്പന്‍' അപ്‌ഡേറ്റ് ! റിലീസ് ജൂണില്‍, സുരേഷ് ഗോപി ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത

കെ ആര്‍ അനൂപ്| Last Modified വെള്ളി, 20 മെയ് 2022 (08:54 IST)

സുരേഷ് ഗോപി ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. പാപ്പന്‍ റിലീസ് ജൂണില്‍. ഇക്കാര്യം ടിനി ടോം ആണ് അറിയിച്ചത്. മനോഹരമായ കഥാപാത്രം തനിക്കു തന്ന ജോഷിക്ക് നന്ദിയും അദ്ദേഹം പറഞ്ഞു. പോലീസ് യൂണിഫോമിലാണ് നടന്‍ എത്തുന്നത്.
ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന് റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ആര്‍ ജെ ഷാന്‍ ആണ് രചന നിര്‍വഹിച്ചിരിക്കുന്നത്.

ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ് ശ്യാം ശശിധരന്‍. സംഗീതം ജേക്‌സ് ബിജോയ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :