'നിധിയാണ് ഓരോ ജീവനും';പാൽതു ജാൻവർ ഇന്ന് മുതൽ തിയേറ്ററുകളിൽ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 2 സെപ്‌റ്റംബര്‍ 2022 (08:56 IST)
ബേസിൽ ജോസഫിന്റെ ആരാധകർ പ്രതീക്ഷയുടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു പാൽതു ജാൻവർ . ഇന്നുമുതൽ തീയറ്ററുകളിൽ എത്തുന്ന സിനിമയുടെ ആദ്യ പ്രതികരണങ്ങൾക്കായി കാതോർക്കുകയാണ് നടനും മറ്റ് ഹണിയറ പ്രവർത്തകരും. നിധിയാണ് ഓരോ ജീവനും എന്ന് കുറിച്ചുകൊണ്ടുള്ള പുതിയ പോസ്റ്ററും നിർമ്മാതാക്കൾ പുറത്തിറക്കി.

നവാഗതനായ സംഗീത് പി രാജൻ സംവിധാനം ചെയ്യുന്ന ചിത്രം ഇന്നുമുതൽ മുതൽ തിയേറ്ററുകളിൽ.

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്‌കരനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻറെ ഓവർസീസ് റൈറ്റ്‌സ് സ്റ്റാർ ഹോളിഡേ ഫിലിമിസും പ്ലേ ഫിലിമിസും ചേർന്ന് സ്വന്തമാക്കി.


ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയാ കുറുപ്പ് തുടങ്ങിയവരാണ് മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നത്.

വിനോയ് തോമസ്, അനീഷ് അഞ്ജലി ചേർന്നാണ് ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :