അഭിമാന നിമിഷം,ബെംഗളൂരു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് 'പല്ലൊട്ടി 90's കിഡ്സ്'!

കെ ആര്‍ അനൂപ്| Last Modified വെള്ളി, 17 മാര്‍ച്ച് 2023 (10:02 IST)
ഉണ്ണി, കൃഷ്ണന്‍ എന്നീ രണ്ട് ആണ്‍കുട്ടികളുടെ സ്‌നേഹത്തിന്റെയും സൗഹൃദത്തെയും കഥപറയുന്ന പല്ലൊട്ടി 90's കിഡ്സ് 90 കളില്‍ ജനിച്ച ഓരോ കുട്ടികളുടെയും ബാല്യകാല ഓര്‍മ്മകളെ തൊട്ടുണര്‍ത്തുന്നു. സൈജു കുറുപ്പിനെ കൂടാതെ ചില പ്രമുഖ താരങ്ങളും അണിനിരക്കും. ബെംഗളൂരു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ദ ഇന്ത്യന്‍ സിനിമാ കോമ്പറ്റീഷന്‍ കാറ്റഗറിയില്‍ തിരഞ്ഞെടുത്ത 14 ചിത്രങ്ങളില്‍ ഒന്നായി പല്ലൊട്ടി.

'പല്ലൊട്ടി യാത്ര തുടങ്ങുകയാണ് ഇന്ത്യയിലെ മികച്ച ഫിലിം ഫെസ്റ്റിവലുകളിലൊന്നായ ബെംഗളൂരു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ the indian cinema competition കാറ്റഗറിയില്‍ തിരഞ്ഞെടുത്ത 14 ചിത്രങ്ങളില്‍ നമ്മുടെ പല്ലൊട്ടി 90S കിഡ്സും
ഇത് ഞങ്ങള്‍ക്ക് അഭിമാന നിമിഷം ,കൂടെ നിന്ന ഓരോരുത്തര്‍ക്കും ഹൃദയത്തില്‍ നിന്നും team പല്ലൊട്ടി നന്ദി പറയുന്നു '-സാജിദ് രാവിലെ കുറിച്ചു.

വേനലവധിക്ക് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന് സാജിദ് യാഹിയ.

നിരൂപക പ്രശംസ നേടിയ 'പല്ലൊട്ടി' എന്ന ഹ്രസ്വചിത്രത്തെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ കഥയൊരുക്കിയിരിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദീപക് വാസനാണ്. 'ജാതിക്ക തോട്ടം' ഫെയിം ഗാനരചയിതാവ് സുഹൈല്‍ കോയയാണ് ഈ ചിത്രത്തിലും ഗാനങ്ങള്‍ രചിക്കുന്നത്.പ്രകാശ് അലക്‌സ് സംഗീതമൊരുക്കുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :