നാല് വര്‍ഷത്തോളമുള്ള കാത്തിരിപ്പ്, ഒടുവില്‍ കൊമേഴ്‌സ്യല്‍ ചിത്രത്തിന്റെ ടൈറ്റില്‍ റോളില്‍, അനൂപ് മേനോന്റെ പദ്മയെക്കുറിച്ച് നടി സുരഭി ലക്ഷ്മി

കെ ആര്‍ അനൂപ്| Last Modified ശനി, 22 മെയ് 2021 (10:04 IST)

അനൂപ് മേനോന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് പദ്മ. അദ്ദേഹം ആദ്യമായി നിര്‍മിക്കുന്ന ചിത്രത്തില്‍ സുരഭി ലക്ഷ്മിയാണ് നായിക. ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നു. രസകരമായ ഒരു കുടുംബചിത്രം പ്രതീക്ഷിക്കാം. സെക്കന്‍ഡുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ടീസര്‍ ശ്രദ്ധ നേടുന്നു. അനൂപ് മേനോന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്ത് വന്നത്. നാഷണല്‍ അവാര്‍ഡ് കിട്ടിയതിന് ശേഷം ഒരു കൊമേഴ്‌സ്യല്‍ ചിത്രത്തിന്റെ ടൈറ്റില്‍ റോളില്‍ എത്തുന്ന സന്തോഷം നടി സുരഭി ലക്ഷ്മി പങ്കുവെച്ചു.

'നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ എല്ലാവരും പറഞ്ഞു ഇനി സുരഭിക്ക് നല്ല നല്ല സിനിമകള്‍ വരും, നല്ല കഥാപാത്രങ്ങള്‍ തേടി എത്തും എന്നൊക്കെ. നാല് വര്‍ഷത്തോളമുള്ള ആ കാത്തിരിപ്പിന് ഒടുവില്‍, ഞാനൊരു കൊമേഴ്‌സ്യല്‍ ചിത്രത്തിന്റെ ടൈറ്റില്‍ റോളില്‍ എത്തുകയാണ് പദ്മ എന്ന അനൂപ് മേനോന്‍ ചിത്രത്തിലൂടെ. അനൂപ് മേനോന്റെ ഈ സിനിമ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്, നിങ്ങള്‍ക്കും പ്രിയപ്പെട്ടതാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു'- സുരഭി ലക്ഷ്മി കുറിച്ചു.

നിലവിലെ സാഹചര്യത്തില്‍ പത്മയുടെ മൂന്നാമത്തെ ഷെഡ്യൂള്‍ നിര്‍ത്തി വെച്ചതായി അനൂപ് മേനോന്‍ അറിയിച്ചിരുന്നു.

അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന കിംഗ് ഫിഷ് റിലീസിന് ഒരുങ്ങുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :