'ഒഴിവുദിവസത്തെ കളി' ചെന്നൈയിലും; പ്രദര്‍ശനം ജൂലൈ എട്ട് മുതല്‍

ജുലൈ എട്ട് മുതല്‍ 14 വരെ എസ്പിഐ സിനിമാസ് ബ്ലഷില്‍ രാത്രി 10.05നാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

ചെന്നൈ| priyanka| Last Updated: വ്യാഴം, 7 ജൂലൈ 2016 (12:01 IST)
തിരക്കഥയുടെ കെട്ടുപാടുകളോ താരത്തിളക്കത്തിന്റെ ആകര്‍ഷണതയോ ഇല്ലാതെ ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥ പറഞ്ഞ 'കാട്ടു സിനിമ'
ഒഴിവുദിവസത്തെ കളി ചെന്നൈയിലും പ്രദര്‍ശനത്തിനെത്തുന്നു. ജുലൈ എട്ട് മുതല്‍ 14 വരെ എസ്പിഐ സിനിമാസ് ബ്ലഷില്‍ രാത്രി 10.05നാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഒരാള്‍പൊക്കം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സനല്‍ കുമാര്‍ ശശിധരനാണ്.

ആഷിക് അബുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒഴിവുദിവസത്തെ കളി എന്ന ഉണ്ണി ആറിന്റെ കഥയെ സ്വതന്ത്രാവിഷ്‌കാരത്തിലൂടെ അതേ പേരില്‍ സംവിധാനം ചെയ്യുകയായിരുന്നു. 2015 ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡിനൊപ്പം ഐഎഫ്എഫ്‌കെ അടക്കമുള്ള ചലച്ചിത്ര മേളകളിലും ചിത്രം ഏറെ ശ്രദ്ധനേടി. ജൂണ്‍ 17ന് കേരളത്തില്‍ റിലീസ് ചെയ്ത ചിത്രം നിരൂപക പ്രശംസയ്‌ക്കൊപ്പം പ്രേക്ഷക പ്രീതി സ്വന്തമാക്കി.

ഒഴിവുദിവസം നാല് സുഹൃത്തുക്കള്‍ ഒത്തു ചേരുന്നതും
അവധിദിനം പതിവില്‍ നിന്നും വ്യത്യസ്തമായി ചെലവിടാനുള്ള തീരുമാനവും ഒടുവില്‍ അത് ഒരു ദുരന്തമാകുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ഉണ്ണി ആറിന്റെ പതിവ് ശൈലിയില്‍ വ്യത്യസ്തമായ പ്രമേയവും ഞെട്ടിക്കുന്ന ക്ലൈമാക്‌സും തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :