ഊഴം- ത്രില്ലർ സ്വഭവമുള്ള ഒരു അടിപൊളി ടീസർ!

ജിത്തു ജോസഫ്- പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഉള്ള ഊഴത്തിന്റെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവത്തിലാണ് ടീസർ നിർമിച്ചിരിക്കുന്നത്. മെമ്മറീസിനു ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയാണ് ഊഴം. പ്രതികാരമാണ് പ്രമേയം.

aparna shaji| Last Modified വ്യാഴം, 7 ജൂലൈ 2016 (10:31 IST)
ജിത്തു ജോസഫ്- പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഉള്ള ഊഴത്തിന്റെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവത്തിലാണ് ടീസർ നിർമിച്ചിരിക്കുന്നത്. മെമ്മറീസിനു ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയാണ് ഊഴം. പ്രതികാരമാണ് പ്രമേയം.

കുടുംബവും സൗഹൃദവും സന്തോഷവും നിറഞ്ഞൊരു കുടുംബകഥ. പ്രത്യേകമൊരു സാഹചര്യത്തിൽ റിവഞ്ച് ചെയ്യാൻ തയ്യാറാകേണ്ടി വരുന്ന നായകൻ. അതാണ് ഊഴത്തിന്റെ ഇതിവൃത്തം. ഫൈന്‍ ട്യൂണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ സി ജോര്‍ജും ആന്റോ പടിഞ്ഞാറേക്കരയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാംദത്ത് സൈനുദ്ദീനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് അനില്‍ ജോണ്‍സണ്‍ ഈണം പകരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :