കെ ആർ അനൂപ്|
Last Modified ബുധന്‍, 9 ഡിസംബര്‍ 2020 (23:52 IST)
ആക്ഷൻ കിംഗ് സുരേഷ് ഗോപിയുടെ 250-ാം ചിത്രം ഒറ്റക്കൊമ്പനായി ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അതേസമയം സിനിമയുടെ പ്രധാന ഷെഡ്യൂള്‍ ആരംഭിച്ചില്ലെങ്കിലും ഒറ്റക്കൊമ്പനു വേണ്ടിയുള്ള ഒരു പെരുന്നാള്‍ രംഗം ചിത്രീകരിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. ഈ രംഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് മോഷൻ പോസ്റ്റർ അടക്കം പുറത്തുവന്നത്.
ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രം മാത്യു തോമസ് ആണ് സംവിധാനം ചെയ്യുന്നത്. ഷിബിൻ ഫ്രാൻസ് ആണ് തിരക്കഥ ഒരുക്കുന്നത്.
അതേസമയം സുരേഷ് ഗോപി 'കാവൽ' റിലീസിനായി കാത്തിരിക്കുകയാണ്. അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് നടൻറെ ഒടുവിലായി റിലീസ് ചെയ്ത ചിത്രം.