കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 29 മാര്‍ച്ച് 2022 (12:21 IST)
ഓസ്‌കര്‍ വേദിയില്‍ അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവം വലിയ ചര്‍ച്ചയായി മാറിയിരുന്നു. അതിന് പിന്നാലെ മാപ്പുപറഞ്ഞ് നടന്‍ വില്‍ സ്മിത്ത്.ക്രിസിന്റെ പേരെടുത്ത് പറയാതെ ആദ്യം നടന്‍ മാപ്പു പറഞ്ഞെങ്കിലും ക്രിസിനോട് താന്‍ പരസ്യമായി മാപ്പ് പറയാനാഗ്രഹിക്കുന്നുവെന്നാണ് വില്‍ സ്മിത്ത് പറയുന്നത്.
വില്‍ സ്മിത്തിന്റെ കുറിപ്പ്
അക്രമം അതിന്റെ എല്ലാ രൂപത്തിലും വിഷവും വിനാശകരവുമാണ്. കഴിഞ്ഞ രാത്രിയിലെ അക്കാദമി അവാര്‍ഡിലെ എന്റെ പെരുമാറ്റം അസ്വീകാര്യവും ക്ഷമിക്കാനാകാത്തവുമായിരുന്നു.
എന്റെ നേരെയുള്ള തമാശകള്‍ ജോലിയുടെ ഭാ?ഗമാണ്. പക്ഷെ ജാദയുടെ ആരോ?ഗ്യ സ്ഥിതിയെക്കുറിച്ചുള്ള ഒരു തമാശ എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഞാന്‍ വികാരാധീനനനായി പ്രതികരിച്ചു.
ക്രിസ്, നിന്നോട് പരസ്യമായി മാപ്പ് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ലൈനിന് പുറത്തായിരുന്നു, എനിക്ക് തെറ്റി. ഞാന്‍ ലജ്ജിക്കുന്നു, എന്റെ പ്രവൃത്തികള്‍ ഞാന്‍ ആകാന്‍ ആഗ്രഹിക്കുന്ന ആളെ സൂചിപ്പിക്കുന്നില്ല. സ്‌നേഹത്തിന്റെയും ദയയുടെയും ലോകത്ത് അക്രമത്തിന് സ്ഥാനമില്ല.
അക്കാദമിയോടും ഷോയുടെ നിര്‍മാതാക്കളോടും പങ്കെടുത്തവരോടും ലോകമെമ്പാടുമുള്ള എല്ലാവരോടും ക്ഷമാപണം നടത്തുന്നു. വില്യംസ് കുടുംബത്തോടും എന്റെ കിങ് റിച്ചാര്‍ഡിന്റെ കുടുംബത്തോടും മാപ്പ് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമുക്കെല്ലാവര്‍ക്കും മനോഹരമായ ആ യാത്ര, എന്റെ പെരുമാറ്റം കാരണം അസ്വസ്ഥമായതില്‍ ഞാന്‍ ഖേദിക്കുന്നു.
ആത്മാര്‍ത്ഥതയോടെ,
വില്‍