ഇവരേക്കാള്‍ വലിയ മോട്ടിവേഷന്‍ വേറെ എവിടെ കിട്ടും?പോരായ്മകളെ നിശ്ചയദാര്‍ഢ്യം കൊണ്ട് തോല്‍പ്പിച്ച കുട്ടികളെ കാണാന്‍ എത്തിയ മഞ്ജു വാര്യരും ജയസൂര്യയും

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 12 ജൂലൈ 2022 (11:49 IST)
'പോരായ്മകളെ നിശ്ചയദാര്‍ഢ്യം കൊണ്ട് തോല്‍പ്പിച്ച ഇവരേക്കാള്‍ വലിയ മോട്ടിവേഷന്‍ വേറെ എവിടെ കിട്ടും?'-എന്ന് ചോദിച്ചുകൊണ്ടാണ് മേരി ആവാസ് സുനോയിലെ മോട്ടിവേഷന്‍ സീന്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ പുറത്ത് വിട്ടത്.
2022 മെയ് 13 ന് തിയേറ്ററുകളില്‍ എത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

ചിത്രം റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്.പ്രേക്ഷകരെ ആകര്‍ഷിക്കുന്ന വാക്ചാതുരിയാണ് ജയസൂര്യയുടെ കഥാപാത്രമായ ശങ്കറിന്റെ ആകര്‍ഷണം.ഒരു സാഹചര്യത്തില്‍ ശങ്കറിന്റെ ജീവിതത്തിലേക്ക് രശ്മി എത്തുകയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്. ജയസൂര്യയുടെ ക്യാപ്റ്റനില്‍ തുടങ്ങി ജയസൂര്യയുടെ തന്നെ മേരി ആവാസ് സുനോ വരെ എത്തി നില്‍ക്കുകയാണ് സംവിധായകന്‍ പ്രജേഷ് സെന്‍.

യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷാണ് ചിത്രം നിര്‍മിക്കുന്നത്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :