വിജയ്‌യുടെ അറുപതാം ചിത്രത്തിൽ പ്രശസ്ത മലയാളി നടനും!

വിജയ്‌ ചിത്രത്തിൽ മലയാളി നടനും

aparna shaji| Last Modified ചൊവ്വ, 19 ജൂലൈ 2016 (14:21 IST)
അറ്റ്ലിയുടെ തെരിക്ക് ശേഷം വിജയ് അഭിനയിക്കുന്ന ഭരതൻ ചിത്രത്തിനും ഒരു മലയാളി ടച്ച് ഉണ്ടത്രെ. വിജയ്‌യുടെ അറുപതാമത്തെ ചിത്രത്തിൽ കീർത്തി സുരേഷാണ് നായിക. കൊഹിനൂറിലൂടെ ശ്രദ്ധിക്കപ്പെട്ട അപർണ വിനോദും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എന്നാൽ ഇവരെ കൂടാതെ സിനിമയിൽ മറ്റൊരു മലയാളി സാന്നിധ്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

പ്രശസ്ത മലയാളി താരമായ വിജയരാഘവനാണ് വിജയ്‌യ്ക്കൊപ്പം വിജയ് 60 എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. മലയാളിയായിട്ടാണ് വിജയരാഘവൻ ചിത്രത്തിൽ എത്തുന്നത്. വിജയരാഘവന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്.

അഴകിയ തമിഴ് മകൻ എന്ന സംവിധാനം ചെയ്‌ത ഭരതൻ ഒരുക്കുന്ന ഈ സിനിമയ്ക്ക് വിജയ് 60 എന്നാണ് താൽക്കാലിക പേരു നൽകിയിരിക്കുന്നത്. വിജയുടെ അറുപതാമത്തെ ചിത്രമാണിത്. ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് വിജയ് എത്തുന്നതെന്നും വാർത്തകളുണ്ട്. കോളജ് വിദ്യാർത്ഥിനിയായിട്ടാണ് കീർത്തി അഭിനയിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :