മീററ്റ്|
aparna shaji|
Last Modified തിങ്കള്‍, 18 ജൂലൈ 2016 (12:30 IST)
താടി വടിച്ചില്ലെങ്കിൽ മക്കൾക്ക് വിഷം കൊടുത്ത് കൊന്നശേഷം
ആത്മഹത്യ ചെയ്യുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയതായി യുവാവ്. ഇസ്ലാമിക പുരോഹിതനും മീററ്റ് സ്വദേശിയുമായ അർഷദ് ബദ്രുദ്ദീൻ (36) ജില്ലാ മജിസ്ട്രേറ്റിന് നൽകിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കത്തിന്റെ പശ്ചാത്തലത്തിൽ കേസ് അന്വേഷിക്കാൻ മജിസ്ട്രേറ്റ് ഉത്തരവിട്ടു.
ഈദ് ആഘോഷത്തിൽ പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കണമെന്ന് ഭാര്യ ആവശ്യപ്പെട്ടെങ്കിലും വാങ്ങാത്തതിനെ തുടർന്ന് ഭാര്യ വഴക്കുണ്ടാക്കുകയും ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തുവെന്ന് കത്തിൽ പറയുന്നു. തന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായാണ് ഭാര്യ ഓരോ കാര്യങ്ങളും ചെയ്യുന്നെതെന്ന് യുവാവ് കത്തിൽ വ്യക്തമാക്കുന്നുണ്ട്.
ബോളിവുഡ് താരങ്ങളായ സൽമാൻ ഖാനേയും ഷാരൂഖ് ഖാനേയും പോലെ ക്ലീൻ ഷേവ് ചെയ്യണമെന്നും ഇല്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും ഭാര്യ ഭീഷണിപ്പെടുത്തി. താൻ ഒരു പുരോഹിതൻ ആണെന്നും താടി വെക്കേണ്ടത് ആവശ്യമാണെന്നും പറഞ്ഞെങ്കിലും ഭാര്യ സമ്മതിച്ചില്ല. സ്വഭാവം തീരെ സഹിക്കാൻ കഴിയാതെ ആയിട്ടുണ്ടെന്നും അർഷദ് കത്തിൽ പറയുന്നു.