''സിനിമാ സെറ്റുകളില്‍ ഒറ്റപ്പെടുന്നു, പുതുമുഖങ്ങള്‍ മിണ്ടാറുമില്ല'' നടി ഷീല

പുതുമുഖങ്ങള്‍ മിണ്ടാറില്ല, സെറ്റുകളില്‍ ഒറ്റപ്പെടുന്നുവെന്ന് ഷീല

കൊച്ചി| priyanka| Last Modified തിങ്കള്‍, 18 ജൂലൈ 2016 (11:55 IST)
സിനിമാ സെറ്റുകളില്‍ ഒറ്റപ്പെടുന്ന അവസ്ഥയാണ് ഇപ്പോള്‍ തനിക്കെന്ന് മുതിര്‍ന്ന സിനിമാ താരം ഷീല. പുതുമുഖങ്ങളാണ് ഇപ്പോള്‍ സിനിമാ രംഗത്തുള്ളവരില്‍ ഭൂരിഭാഗവും. ഇവരാരും തന്നോട് മിണ്ടാറില്ല. അതുകൊണ്ട് തന്നെ പുതിയ സെറ്റുകളില്‍ താന്‍ ഒറ്റപ്പെടുന്ന അവസ്ഥയാണെന്ന് ഷീല പറയുന്നു.

എന്താണ് മിണ്ടാത്തതെന്ന് ചോദിക്കുമ്പോള്‍ ബഹുമാനം കൊണ്ടാണെന്നാണ് ചിലരുടെ മറുപടി. ഒറ്റപ്പെടല്‍ അസഹ്യമാകുമ്പോള്‍ വീട്ടിലിരുന്നാല്‍ മതിയെന്ന് തോന്നിപ്പോകുമെന്നും ഷീല പറയുന്നു. പുതിയ ഓഫറുകള്‍ വരുന്നുണ്ടെങ്കിലും കഥാപാത്രങ്ങളില്‍ സംതൃപ്തി തോന്നാത്തതിനാലാണ് സ്വീകരിക്കാത്തത്. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ബഷീറിന്റെ പ്രേമലേഖനം എന്ന ചിത്രത്തിന്റെ ചൈറ്റില്‍ ലോഞ്ച് ചടങ്ങിലാണ് ഷീല തന്റെ മനസ് തുറന്നത്.

ഫര്‍ഹാന്‍ ഫാസിലും സന അല്‍ത്താഫുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊച്ചിയിലെ പ്രമുഖ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സംവിധായകരായ ഫാസില്‍, രഞ്ജി പണിക്കര്‍, നടന്‍ ഫഹദ് ഫാസില്‍, ഫര്‍ഹാന്‍ ഫാസില്‍, സന അല്‍ത്താഫ്, നസ്രിയ, വിനയ് ഫോര്‍ട്ട്, വിജയ് ബാബു, സാന്ദ്ര തോമസ്, എന്നിവരും പങ്കെടുത്തു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :