1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Onam Release - Kilometers and Kilometers

കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ഓണത്തിന് ഏഷ്യാനെറ്റിൽ റിലീസ് !

കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്
സിനിമ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ടോവിനോ തോമസ് ചിത്രം കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ഓടിടി റിലീസിന് ഇല്ല. ചിത്രം ഓണത്തിന് ഏഷ്യാനെറ്റിൽ റിലീസ് ചെയ്യും. മലയാളം സിനിമയുടെ സമീപകാല ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു സിനിമ ടെലിവിഷൻ റിലീസ് ആകുന്നത്.
 
ജിയോ ബേബി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം യാത്രയ്ക്ക് പ്രാധാന്യമുള്ള എന്റർടെയ്‌നറാണ്. ഒരു അഡാർ ലവ് ഫെയിം സിനു സിദ്ധാർത്ഥ് ചായാഗ്രഹണവും റഹ്മാൻ മുഹമ്മദ് അലിയും പ്രീജിഷ് പ്രകാശും സംയുക്തമായി എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. സുഷിൻ ശ്യാമാണ് പശ്ചാത്തലസംഗീതം. രംഷി അഹമ്മദ്, ആന്റോ ജോസഫ്, സിനു സിദ്ധാർത്ഥ് എന്നിവർക്കൊപ്പം ടോവിനോ തോമസ് ആണ് ചിത്രം നിർമ്മിക്കുന്നത്. മാര്‍ച്ച്‌ 12ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യുവാൻ നിൽക്കെ ആയിരുന്നു കോവിഡ് വ്യാപനം തുടങ്ങിയത്. 
About Writer
കെ ആർ അനൂപ്
അടുത്ത ലേഖനം
ആദിപുരുഷ്: പ്രഭാസിനെ നായകനാക്കി ഇതിഹാസ ചിത്രം ഒരുങ്ങുന്നു, കഥാപശ്ചാത്തലം രാമരാവണയുദ്ധമെന്ന് സൂചന