മോഹന്‍ലാലിനൊപ്പം ഒരു സിനിമ, ആഗ്രഹം തുറന്നുപറഞ്ഞ് സംവിധായകന്‍ ഒമര്‍ ലുലു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 21 ഫെബ്രുവരി 2022 (11:32 IST)

ഞാന്‍ ലോക്ഡൗണ്‍ സമയത്ത് ഒരു നേരം പോകിന് ചെയ്ത 'മഹിയില്‍ മഹാ സീനെന്ന്' ഉള്ള മാപ്പിളപ്പാട്ട് കണ്ട് ഇങ്ങോട്ട് വിളിച്ച് അഭിനന്ദിച്ച വ്യക്തിയാണ് ലാലേട്ടെന്ന് സംവിധായകന്‍ ഒമര്‍ ലുലു. മോഹന്‍ലാലിനെ നായകനാക്കി ഒരു മാസ് പടം ചെയ്തുകൂടെ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സംവിധായകന്‍.ഒരു ദിവസം ലാലേട്ടനുമായി ചെയ്യും അത് എന്റെ ഒരു ആഗ്രഹമാണെന്ന് ഒമര്‍ പറയുന്നു.

ഒമര്‍ ലുലുന്റെ വാക്കുകള്‍


2016ല്‍ സിനിമയില്‍ വന്ന ഞാന്‍ വല്ല്യനായകന്‍മാര്‍ ഒന്നും ഇല്ലാതെ തന്നെ നാല് സിനിമ ചെയ്തു അതില്‍ മുന്ന് എണ്ണം ലാഭകരമായിരുന്നു.സൂപ്പര്‍ താരങ്ങളെ വെച്ച് ഒരു സിനിമ പോലും ഞാന്‍ ഇത് വരെ ചെയ്തട്ടില്ലാ,അവരെ വെച്ച് പടം ചെയുകയാണെങ്കില്‍ അവരെ വ്യക്തമായി ഉപയോഗിക്കാന്‍ പറ്റുന്ന സ്‌ക്രിപ്പ്റ്റ് തന്നെ വേണം എന്ന ബോധം എനിക്കുണ്ട്.അവരുടെ ഡെയ്റ്റിന് ഞാന്‍ ബിസ്സിനസ് അപ്പുറം ഉള്ള വില കല്‍പ്പിക്കുന്നുണ്ട്.

ഞാന്‍ ലോക്ഡൗണ്‍ സമയത്ത് ഒരു നേരം പോകിന് ചെയ്ത 'മഹിയില്‍ മഹാ സീനെന്ന്' ഉള്ള മാപ്പിളപ്പാട്ട് കണ്ട് ഇങ്ങോട്ട് വിളിച്ച് അഭിനന്ദിച്ച വ്യക്തിയാണ് ലാലേട്ടന്‍ അതിനു വല്ല്യ ഒരു മനസ്സ് തന്നെ വേണം.ഞാന്‍ ഒരു ദിവസം ലാലേട്ടനുമായി സിനിമ ചെയ്യും അത് എന്റെ ഒരു ആഗ്രഹമാണ് അത് പടച്ചവന്‍ നടത്തി തരുകയും ചെയ്യും എന്നാണ് എന്റെ വിശ്വാസവും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :