കീര്‍ത്തി സുരേഷിനും ടോവിനോയ്ക്കും വേണ്ടി ഇന്ത്യന്‍ സിനിമ ലോകം,വക്കീല്‍ വേഷത്തില്‍ താരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 19 ഫെബ്രുവരി 2022 (17:01 IST)

കീര്‍ത്തി സുരേഷിനും ടോവിനോയ്ക്കും വേണ്ടി ഇന്ത്യന്‍ സിനിമാ ലോകത്തെ പ്രമുഖ താരങ്ങള്‍ ചേര്‍ന്ന് വാശി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി.
മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, മഹേഷ് ബാബു, സാമന്ത, അഭിഷേക് ബച്ചന്‍, എ ആര്‍ റഹ്മാന്‍, തൃഷ തുടങ്ങിയ താരങ്ങള്‍ ചേര്‍ന്നാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

വക്കീല്‍ ആയിട്ടാണ് ചിത്രത്തില്‍ ടൊവിനൊ തോമസും കീര്‍ത്തി സുരേഷും വേഷമിടുന്നത്. ടൈറ്റില്‍ സൂചന തരുന്ന പോലെ കീര്‍ത്തി സുരേഷും ടോവിനോയും തമ്മിലുള്ള വാശിയുടെ കഥയാണോ സിനിമ പറയാന്‍ പോകുന്നത് എന്ന് അറിയില്ല.
വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസ് മേനോനാണ് സംഗീതം ഒരുക്കുന്നു. മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ്.ജി.സുരേഷ് കുമാര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ സഹനിര്‍മ്മാണം മേനകാ സുരേഷും രേവതി സുരേഷുമാണ്. നവാഗതനായ വിഷ്ണു ജി രാഘവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :