അനുബന്ധ വാര്‍ത്തകള്‍
- റിവ്യൂ എഴുത്തുകാരും പ്രകൃതി പടങ്ങളും കാരണം മലയാള സിനിമ നശിച്ചു, അന്യഭാഷയിലെ ആൺപിള്ളേർ വന്ന് കാശടിച്ച് പോകുന്നു: ഒമർ ലുലു
- ഒരു കാലത്ത് ദക്ഷിണേന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരം, സ്വാമി നിത്യാനന്ദയ്ക്കൊപ്പമുള്ള കിടപ്പറ രംഗങ്ങള്‍ പുറത്തുവന്നതോടെ വിവാദച്ചുഴിയില്‍; സിനിമ താരത്തില്‍ നിന്ന് സന്യാസിയായ രഞ്ജിതയുടെ ജീവിതകഥ
- അടുത്ത സിനിമയില്‍ അഭിനയിക്കാന്‍ രജനികാന്ത് വാങ്ങുന്ന പ്രതിഫലം 150 കോടിക്ക് അടുത്ത് !
- ഹണിമൂണ്‍ കഴിഞ്ഞ് നാട്ടിലെത്തിയാല്‍ തിരക്കോട് തിരക്ക്, നയന്‍താരയ്ക്കും വിഘ്നേഷിനും മുമ്പില്‍ വമ്പന്‍ ചിത്രങ്ങള്‍
- മലയാള സിനിമയില്‍ സുരേഷ് ഗോപിയുടേതായി പുറത്തുവന്ന ഏറ്റവും മോശം സിനിമകള്‍ ഇവയൊക്കെ!
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ വന്നു, കൂട്ടം പുതിയ പിള്ളേര് സിനിമയില്‍ സെറ്റായി,നിര്‍മ്മാതാകള്‍ ഇനിയെങ്കിലും മാറി ചിന്തിച്ച് 2 കോടിയില്‍ താഴെ ബഡ്ജറ്റ് വരുന്ന ചിത്രങ്ങള്‍ ചെയ്യുക:ഒമര്‍ ലുലു
സൂപ്പര്‍ താരങ്ങളുടെ ഡേറ്റിനുവേണ്ടി ഓടാതെ നിര്‍മ്മാതാക്കള്‍ പുതുമുഖങ്ങളെ വച്ച് ചെറിയ ബജറ്റ് ചിത്രങ്ങള്‍ ചെയ്താല്‍ മാത്രമേ സിനിമാ വ്യവസായം രക്ഷപെടുവെന്ന് സംവിധായകന് ഒമര്‍ ലുലു.
ഒമര്‍ ലുലുവിന്റെ വാക്കുകളിലേക്ക്
ഈ റിവ്യൂ എഴുത്തുകാരും കുറച്ച് റിയലിസ്റ്റക്ക് എല്ലാസ്റ്റിക്ക് പച്ചപ്പ് പ്രകൃതി പടങ്ങള്‍ കാരണം മലയാള സിനിമ നശിച്ചു.അന്യഭാഷയിലെ ആണ്പ്പിള്ളേര് ഇവിടെ വന്ന് കാശ് അടിച്ചു പോകുന്നു,ഡാന്‍സ് കോമഡി ഫൈറ്റ് റൊമാന്‍സ് മര്യാദക്ക് ചെയ്യുന്ന ഒരു യൂത്തന്‍ പോലും ഇല്ലാ പണ്ടത്തെ 90'sലെ ലാലേട്ടനെ പോലെ.
നിര്‍മ്മാതാകള്‍ ഇനിയെങ്കിലും മാറി ചിന്തിച്ച് 2 കോടിയില്‍ താഴെ ബഡ്ജറ്റ് വരുന്ന ചിത്രങ്ങള്‍ ചെയ്യുക.അതും ഫെറ്റ് ഡാന്‍സ് കോമഡി റൊമാന്‍സ് ഒക്കെയുള്ള ചിത്രങ്ങള്‍ അങ്ങനത്തെ പിള്ളരേ കണ്ടെത്തുക,പുതിയ പിള്ളേരുടെ ചിത്രങ്ങളില്‍ പണം മുടക്കുക മലയാള സിനിമ വളരട്ടെ.
പുതിയ തലമുറ വരട്ടെ മലയാള സിനിമയില്‍ ഈ സൂപ്പര്‍ താരങ്ങളുടെ പിന്നാലെ ബിസിനസ്സ് മാത്രം കണ്ട് ഡെയ്റ്റിനായി ഓടി വല്ല്യ നഷ്ടങ്ങള്‍ ഉണ്ടാക്കുന്ന നേരം രണ്ട് കോടിയില്‍ താഴെയുള്ള ചെറിയ സിനിമയില്‍ മുതല്‍ മുടക്കുക നിര്‍മ്മാതാക്കള്‍,അങ്ങനെ കുറെ ചിത്രങ്ങള്‍ വന്നാല്‍ സിനിമയില്‍ നിന്ന് അല്ലാത്ത കുറെ കുട്ടികള്‍ക്കും സിനിമാ താരങ്ങളുടെ മക്കളും ഒക്കെ അവസരം
കിട്ടും.
ഒരു അഡാറ് ലവ് ഉണ്ടാക്കിയ വലിയ ഓളം കാരണം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ വന്നു ആ ചിത്രം വിജയിച്ചത്തോടെ ഒരു കൂട്ടം പുതിയ പിള്ളേര് സിനിമയില്‍ സെറ്റായി ഇനിയും ഒരുപാട് പുതിയ കുട്ടികള്‍ വരട്ടെ മലയാള സിനിമ വളരട്ടെ സിനിമാ മേഖലയില്‍ നിന്ന് അല്ലാത്ത കഴിവ് ഉള്ള കുട്ടികള്‍ക്ക് അവസരം കിട്ടട്ടെ.
അടുത്ത ലേഖനം