ഹണിമൂണ്‍ കഴിഞ്ഞ് നാട്ടിലെത്തിയാല്‍ തിരക്കോട് തിരക്ക്, നയന്‍താരയ്ക്കും വിഘ്നേഷിനും മുമ്പില്‍ വമ്പന്‍ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 27 ജൂണ്‍ 2022 (08:54 IST)
ജൂണ്‍ 9 ന് വിവാഹിതരായ നയന്‍താരയും വിഘ്നേഷ് ശിവനും തിരുപ്പതിയിലും കേരളത്തിലും ക്ഷേത്രദര്‍ശനത്തിനു ശേഷം കഴിഞ്ഞ ആഴ്ച തായ്ലാന്‍ഡിലേക്ക് ഹണിമൂണിനായി പോയിരുന്നു. ഇപ്പോഴിതാ രണ്ടാളും നാട്ടിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്നാണ് വിവരം.

തങ്ങളെ യാത്രയ്ക്ക് സഹായിച്ച ഹോട്ടലിനും ഹോളിഡേ പ്ലാനിംഗ് കമ്പനിക്കും വിഘ്നേഷ് നന്ദി പറഞ്ഞു. തിരിച്ചെത്തിയാല്‍ ഉടന്‍ രണ്ടാളും ജോലികളിലേക്ക് കടക്കും.

ബോളിവുഡ് അരങ്ങേറ്റ ചിത്രമായ 'ജവാന്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണ സംഘത്തിനൊപ്പം നയന്‍താര പേരും.ഷാരൂഖ് ഖാനാണ് നായകന്‍.വിഘ്‌നേഷ് ശിവന്‍ അജിത്തിന്റെ പുതിയ സിനിമയുടെ ജോലികളിലേക്ക് തിരിയും.'എകെ 62' എന്നാണ് താല്‍ക്കാലികമായി ഈ ചിത്രം അറിയപ്പെടുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :