ആദ്യരാത്രി മണവാളന്‍ കിടന്നുറങ്ങുന്നു, മുല്ലപ്പൂവ് മുഴുവന്‍ വേസ്റ്റായി എന്ന് ബിന്നി; വല്ലാത്തൊരു ഉറക്കമായി പോയെന്ന് കുടുംബവിളക്ക് താരത്തോട് ആരാധകര്‍ ! (വീഡിയോ)

എന്നാലും ഇത് വല്ലാത്തൊരു ചെയ്ത്തായി പോയി എന്നാണ് ആരാധകരുടെ കമന്റ്

രേണുക വേണു| Last Modified വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (08:37 IST)

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് സീരിയലിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് നൂബിന്‍ ജോണി. പ്രതീഷ് എന്ന കഥാപാത്രത്തെയാണ് നൂബിന്‍ കുടുംബവിളക്കില്‍ അവതരിപ്പിക്കുന്നത്. കഴിഞ്ഞ മാസമാണ് നൂബിന്‍ വിവാഹിതനായത്. വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവില്‍ ഡോക്ടര്‍ ബിന്നി സെബാസ്റ്റ്യനെയാണ് നൂബിന്‍ വിവാഹം കഴിച്ചത്.
വിവാഹ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോയും നൂബിനും ബിന്നിയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. അങ്ങനെ ബിന്നി പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ആദ്യരാത്രിയിലുണ്ടായ രസകരമായ സംഭവമാണ് ബിന്നി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

ആദ്യരാത്രിക്കായി ബെഡ് റൂമില്‍ എത്തിയപ്പോള്‍ നൂബിന്‍ കിടന്നുറങ്ങുന്നതാണ് ബിന്നി കണ്ടത്. നൂബിനെ ഉറക്കത്തില്‍
നിന്ന് വിളിച്ച് എഴുന്നേല്‍പ്പിക്കാന്‍ ബിന്നി ശ്രമിക്കുന്നുണ്ട്. ആദ്യരാത്രിക്കായി വാങ്ങിയ മുല്ലപ്പൂവ് മുഴുവന്‍ വേസ്റ്റായി എന്നാണ് ബിന്നി വീഡിയോയില്‍ പറയുന്നത്.
എന്നാലും ഇത് വല്ലാത്തൊരു ചെയ്ത്തായി പോയി എന്നാണ് ആരാധകരുടെ കമന്റ്. ആദ്യരാത്രി കുളമായല്ലോ എന്നും ഇവന്‍ നാണം കെടുത്തും എന്നും തുടങ്ങി നിരവധി കമന്റുകള്‍ വീഡിയോയ്ക്ക് താഴെ വന്നിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :