ദൈവം അർധനഗ്നരായ സ്ത്രീകൾക്കൊപ്പം, ഹിന്ദുമത വികാരങ്ങളെ വൃണപ്പെടുത്തുന്നു: അജയ് ദേവ്ഗൺ ചിത്രം താങ്ക് ഗോഡിനെതിരെ മന്ത്രി

അഭിറാം മനോഹർ| Last Modified ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (21:31 IST)
അജയ് ദേവ്ഗണും സിദ്ധാർഥ് മൽഹോത്രയും പ്രധാനകഥാപാത്രങ്ങളാകുന്ന താങ്ക് ഗോഡ് ഹിന്ദുക്കളുടെ മതവികാരം വൃണപ്പെടുത്തുന്നുവെന്നും നിരോധിക്കണമെന്നും മധ്യപ്രദേശ് വിദ്യാഭ്യാസമന്ത്രി വിശ്വാസ് സാരംഗ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറിനോട് ആവശ്യപ്പെട്ടു.

സിനിമയിൽ മരണദേവനായ യമനെ അനുഗമിക്കുന്ന ഹിന്ദുദേവനായ ചിത്രഗുപ്തനെ സിനിമ അനുചിതമായി ചിത്രീകരിക്കുന്നുവെന്ന് സാരംഗ് താക്കൂർ കത്തിൽ പറയുന്നു. കുറെ വർഷങ്ങളായി ബോളിവുഡിലെ പല സിനിമാ പ്രവർത്തകരും ഹിന്ദു സമൂഹത്തിലെ ദേവതകളെ കുറിച്ച് അശ്ലീല രംഗങ്ങൾ ഉൾപ്പടെയുള്ള ആക്ഷേപകരമായ കാര്യങ്ങൾ പ്രകടിപ്പിക്കുകയാണെന്നും ചിത്ര ഗുപ്തനെ സിനിമയിൽ അർദ്ധനഗ്നരായ സ്ത്രീകളാൽ ചുറ്റപ്പെട്ട ഒരാളായാണ് കാണിക്കുന്നതെന്നും മന്ത്രി കത്തിൽ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :