അല്ല രാജീവാ.. അനക്ക് ഇനി എന്തേലും പറയാന്‍ണ്ടോ...? 'ന്നാ താന്‍ കേസ് കൊട്'ലെ ജഡ്ജി, വിശേഷങ്ങളുമായി നിര്‍മ്മല്‍ പാലാഴി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (11:49 IST)
'ന്നാ താന്‍ കേസ് കൊട്'എന്ന സിനിമയിലെ ജഡ്ജിയെ കണ്ടവര്‍ മറന്നുകാണില്ല.പി.പി കുഞ്ഞികൃഷ്ണന്‍ മാഷ് ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടു. സിനിമയ്ക്കപ്പുറം കാസര്‍ഗോഡ് പടന്ന പഞ്ചായത്ത് മെമ്പറും സി.പി.ഐ.എമ്മിന്റെ സജീവ പ്രവര്‍ത്തകനുമാണ് അദ്ദേഹം. ഇപ്പോഴിതാ മലയാള സിനിമയിലെ പി.പി കുഞ്ഞികൃഷ്ണന്റെ ആരാധകനെ പരിചയപ്പെടാം. മറ്റാരുമല്ല നടന്‍ നിര്‍മ്മല്‍ പാലാഴിയാണ് ആ ആരാധകന്‍.
'അല്ല രാജീവാ.. അനക്ക് ഇനി എന്തേലും പറയാന്‍ണ്ടോ...? സിനിമകള്‍ കണ്ട് കണ്ട് ആരാധന തോന്നിയ ഒരുപാട് താരങ്ങള്‍ ഉണ്ട് പക്ഷെ ഇത് ഒറ്റ സിനിമകൊണ്ടു തന്നെ ജനലക്ഷങ്ങളുടെ മനസ്സില്‍ കയറി കൂടിയ, ചാക്കോച്ചന്‍ നായകനായ 'ന്നാ താന്‍ കേസ് കൊട്' സിനിമയിലെ ജഡ്ജി സര്‍ നൊപ്പം'- നിര്‍മ്മല്‍ പാലാഴി കുറിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :