കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 11 ഓഗസ്റ്റ് 2022 (17:26 IST)
ന്നാ താന്‍ കേസ് കൊട് സിനിമയുടെ പരസ്യ വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ജോയ് മാത്യു. യാഥാര്‍ഥ്യത്തെ സിനിമയുടെ പരസ്യത്തിനുവേണ്ടി ഉപയോഗിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങളെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
'വഴിയില്‍ കുഴിയുണ്ട് മനുഷ്യര്‍ കുഴിയില്‍ വീണ് മരിക്കുന്നുമുണ്ട്
സഹികെട്ട് കോടതി സ്വമേധയാ ഇടപെടുന്നുമുണ്ട് -ഈ യാഥാര്‍ഥ്യത്തെ ഒരു സിനിമയുടെ പരസ്യത്തിനുവേണ്ടി ഉപയോഗിച്ച
അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍ അതിനെതിരെ മോങ്ങുന്ന അസഹിഷ്ണതയുടെ ആള്‍രൂപങ്ങള്‍ക്ക് നമോവാകം .
എന്നിട്ടും മതിയാകുന്നില്ലെങ്കില്‍ 'ന്നാ താന്‍ കേസ് കൊട് '
NB:തിരുത്ത് 'വഴിയില്‍ കുഴിയുണ്ട് എന്നല്ല കുഴിയില്‍ വഴിയുണ്ട് 'എന്നാണ് വായിക്കേണ്ടത്'-ജോയ് മാത്യു കുറിച്ചു.