കുഞ്ചാക്കോ ബോബനോട് ക്രഷ്,നിറം കണ്ടപ്പോ തോന്നാത്തത് ഈ ഡാന്‍സ് കണ്ടപ്പോ തോന്നി; പുഴു സംവിധായിക രത്തീന പറയുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 26 ജൂലൈ 2022 (15:10 IST)

കുഞ്ചാക്കോ ബോബന്റെ 'ന്നാ താന്‍ കേസ് കൊട്' (Nna Thaan Case Kodu) റിലീസിന് ഒരുങ്ങുകയാണ്. 37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഔസേപ്പച്ചന്‍ ഈണമിട്ട 'ദേവദൂതര്‍ പാടി' എന്ന ഗാനം വീണ്ടും ഈ ചിത്രത്തിലൂടെ കേള്‍ക്കാനായ സന്തോഷത്തിലാണ് സിനിമാസ്വാദകര്‍.കുഞ്ചാക്കോ ബോബന്റെ വ്യത്യസ്തമായ സ്റ്റെപ്പുകള്‍ തന്നെയാണ് ഗാനരംഗത്തിന്റെ ആകര്‍ഷണം. ഇപ്പോഴിതാ നടന്റെ പ്രകടനത്തിന് കൈയ്യടിച്ച് പുഴു സംവിധായിക രത്തീന.
'ന്നാ താന്‍ കേസ് കൊട് ..
അനിയത്തി പ്രാവ് ഇറങ്ങിയപ്പോ തോന്നാത്ത ,
നിറം കണ്ടപ്പോ തോന്നാത്ത ക്രഷ് ആണ് കുഞ്ചാക്കോ ബോബനോട് ഈ ഡാന്‍സ് കണ്ടപ്പോ തോന്നിയത്'- രത്തീന കുറിച്ചു.A post shared by Ratheena PT (@ratheena_pt)

യൂട്യൂബില്‍ ഒന്നാം സ്ഥാനത്ത് ട്രെന്‍ഡിങ് തുടരുകയാണ് ഗാനം. ഒപ്പം 2മില്യണില്‍ കൂടുതല്‍ കാഴ്ചക്കാരെയും സ്വന്തമാക്കി
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :