1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Nivin Pauly about Thuramukham

തുറമുഖത്തിലേത് ആന്റി ഹീറോ കഥാപാത്രം:നിവിന്‍ പോളി

Thuramukham Official Teaser
തുറമുഖം നാളെ പ്രദര്‍ശനത്തിന് എത്തുമ്പോള്‍ നിവിന്‍ പോളി ആരാധകരും ഒരുപോലെ പ്രതീക്ഷയിലാണ്. എന്നാല്‍ സിനിമയില്‍ ആന്റി ഹീറോ കഥാപാത്രമാണെന്ന് താന്‍ അവതരിപ്പിക്കുന്നതെന്ന് നടന്‍ വെളിപ്പെടുത്തി. അര്‍ജുന്‍ അശോകന്‍ ആണ് നായകന്‍ എന്നും അദ്ദേഹം വെളിപ്പെടുത്തി.
 
ഇത്ര മുഖം മനോഹരമായ ഒരു എക്‌സ്പീരിയന്‍സ് ആയിരുന്നു എന്നും ഇതൊരു രാജീവ് രവി ചിത്രമാണെന്നും കഴിഞ്ഞദിവസം കൊച്ചിയില്‍ നടന്ന പ്രസ് മീറ്റില്‍ നിവിന്‍പോളി പറഞ്ഞു.
 
മൂന്ന് തവണ റിലീസ് മാറ്റിവെച്ച തുറമുഖം തിയേറ്ററില്‍ പോയി കാണുവാന്‍ പ്രേരിപ്പിക്കുന്നതാണ് പുതിയ ടീസര്‍. 
 
പ്രശസ്ത നാടക രചയിതാവ് കെ.എം ചിദംബരത്തിന്റെ തുറമുഖം എന്ന നാടകത്തെ ആസ്പദമാക്കി അദ്ദേഹത്തതിന്റെ മകനും തിരക്കഥകൃത്തുമായ ഗോപന്‍ ചിദംബരമാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.   
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'പുഷ്പ 2'ല്‍ സായി പല്ലവിയും ?