1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Niranjana Anoop Photos

രഞ്ജിത്തിന്റെ സിനിമയിലൂടെ അഭിനയം തുടങ്ങിയ ഈ നടിയെ മനസ്സിലായോ ?

രഞ്ജിത്ത്
രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന ചിത്രത്തിലൂടെ ആണ് നിരഞ്ജന അനൂപ് അഭിനയജീവിതം ആരംഭിക്കുന്നത്. ഇനി റിലീസിന് ചെയ്യാനിരിക്കുന്ന സിനിമയും രഞ്ജിത്തിന്റെ കൂടെ അഭിനയിച്ചത് തന്നെ. അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന കിങ് ഫിഷാണ് നിരഞ്ജനയുടെ പുറത്തുവരാനിരിക്കുന്ന സിനിമ.
 
ഷെയ്ന്‍ നിഗത്തിന്റെ പുതിയ ചിത്രമായ 'ബര്‍മുഡ' ആണ് നടിയുടെ ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ച സിനിമ. മഞ്ജുവാര്യരുടെ ചതുര്‍മുഖത്തിലും ശ്രദ്ധേയമായ വേഷത്തില്‍ നിരഞ്ജന എത്തിയിരുന്നു.
ലോഹത്തിന് ശേഷം 2017 ല്‍ C/O സൈറ ബാനു ,പുത്തന്‍ പണം,ഗൂഢാലോചന തുടങ്ങിയ ചിത്രങ്ങളിലൂടെ നിരഞ്ജന സിനിമ ലോകത്ത് സജീവമായിരുന്നു. പിന്നീട് ബി.ടെക് എന്ന സിനിമയില്‍ അഭിനയിച്ചതോടെ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.ചിത്രത്തിലെ അനന്യ വിശ്വനാഥന്‍ നടിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്.
അടുത്ത ലേഖനം
സാവിത്രിതമ്പുരാട്ടിയായി ദീപ്‌തി സതി! പത്തൊൻപതാം നൂറ്റാണ്ടിന്റെ നാലാമത്തെ ക്യാരക്‌ടർ പോസ്റ്ററുമായി വിനയൻ