ബോക്‌സോഫീസ് ദുരന്തമായ ഏജന്റ് ഒടിടിയില്‍, ഒപ്പം മറ്റ് റിലീസുകളും: ഈയാഴ്ചത്തെ ഒടിടി റിലീസുകള്‍

അഭിറാം മനോഹർ| Last Modified ബുധന്‍, 17 മെയ് 2023 (21:01 IST)
തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന സിനിമകളെ പോലെ തന്നെ ഒടിടി റിലീസ് തീയ്യതികളും കാത്തിരിക്കുന്നവരാണ് ഇപ്പോള്‍ മലയാളികള്‍. 2018, നെയ്മര്‍ തുടങ്ങിയ സിനിമകള്‍ തിയേറ്ററുകളില്‍ തകര്‍ത്തോടുമ്പോള്‍ ഈ ആഴ്ച നിരവധി ചിത്രങ്ങളാണ് ഒടിടി റിലീസിനായി കാത്തുനില്‍ക്കുന്നത്. മമ്മൂട്ടിയും അഖില്‍ അക്കിനേനിയും ഒന്നിച്ച ഏജന്റ് എന്ന സിനിമയാണ് ഇതില്‍ പ്രധാനപ്പെട്ടത്.

തിയേറ്ററുകളില്‍ ഫ്‌ളോപ്പായ ചിത്രം മെയ് 19ന് സോണി ലിവിലാണ് സ്ട്രീം ചെയ്യുക. സ്‌പൈ ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ റോ ഓഫീസറായാണ് മമ്മൂട്ടിയെത്തുന്നത്. ബേസില്‍ ജോസഫ് നായകനായ കഠിന കടോരമീ അണ്ഡകടാഹം എന്ന സിനിമയും മെയ് 19ന് തന്നെ സോണി ലിവില്‍ റിലീസ് ചെയ്യുന്നു. കോഴിക്കോട് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

അതേസമയം വിജയരാഘവന്‍ 100 വയസുകാരനായി വേഷമിട്ട പൂക്കാലം മെയ് 19ന് ഡിസ്‌നി പ്ലസില്‍ റിലീസ് ചെയ്യും. ആനന്ദത്തിന് ശേഷം ഗണേഷ് രാജ് സംവിധാനം ചെയ്ത ഒരു ഫാമിലി എന്റര്‍ടൈനറാണ്. വിചിത്രം, ശാകുന്തളം എന്നീ സിനിമകളാണ് ഇവയെ കൂടാതെ അടുത്തായി റിലീസ് ചെയ്തിട്ടുള്ള മറ്റ് ചിത്രങ്ങള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :