മോഹൻലാൽ സ്പെഷ്യൽ ചിക്കൻ കറി പരീക്ഷിച്ചാലോ ? നിങ്ങൾക്കും വീട്ടിൽ ഉണ്ടാക്കാം, സംഗതി സിമ്പിൾ!

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 11 ജൂണ്‍ 2024 (13:15 IST)
സിനിമ കാര്യങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങളെ കുറിച്ച് അറിയുവാൻ ആരാധകർക്ക് എപ്പോഴും ഇഷ്ടമാണ്. സെലിബ്രിറ്റികൾ കഴിക്കുന്ന ഭക്ഷണ റെസിപ്പികൾ വരെ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.എന്നാ മോഹൻലാലിന്റെ ഹെൽത്തി ചിക്കൻ കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ ? അധികം മസാലക്കൂട്ടുകളൊന്നും ചേർക്കാതെ സിമ്പിളായി ഉണ്ടാക്കാൻ പറ്റുന്ന ലാലേട്ടൻ സ്പെഷ്യൽ ചിക്കൻ കറി. നിരവധി ആളുകളാണ് ആ ചിക്കൻ കറി പരീക്ഷിച്ച് അതിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്.

ലാലേട്ടൻ സ്പെഷ്യൽ ചിക്കൻ കറി ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ,

ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, കടുക്, പെരുംജീരകം, വറ്റല്‍ മുളക്, കുറച്ച് ഗരം മസാല, മഞ്ഞള്‍ ഉപ്പ്, തേങ്ങ ചുട്ടെടുത്തത് (ചതച്ചു വെക്കണം) ഇവയെല്ലാമാണ് വേണ്ടത്.

പാൻ ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കണം. എന്നിട്ട് ചതച്ചെടുത്ത ചേരുവകളെല്ലാം കൂടി ഇട്ടശേഷം ഉപ്പ് ചേർത്ത് വഴറ്റി എടുക്കാം. ശേഷം മഞ്ഞൾപൊടി,പെരുംജീരകം, കുരുമുളകുപൊടി, ഗരം മസാല, ഉണക്കമുളക് ചതച്ചത്, ചതച്ചുവെച്ച തേങ്ങ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കണം.

കഴുകി വൃത്തിയാക്കി വെച്ചിട്ടുള്ള അരക്കിലോ ചിക്കൻ ഇതിലേക്ക് ചേർക്കുക. ഒട്ടും വെള്ളം ചേർക്കാതെ നന്നായി ചിക്കനും മസാലയും യോജിപ്പിക്കുക. ഇത് അടച്ചുവെച്ച് വേവിക്കണം. ലാലേട്ടൻ സ്പെഷ്യൽ മസാല ഇടാത്ത ചിക്കൻ കറി തയ്യാർ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :