മരയ്ക്കാർ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു, ഡിസംബർ 17ന് ആമസോൺ പ്രൈമിൽ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (13:21 IST)
കൂട്ടുക്കെട്ടിലിറങ്ങിയ ബിഗ് ബജറ്റ് ചിത്രമായ അറബിക്കടലിന്റെ സിംഹത്തിന്റെ ഒ‌ടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ മാസം ആദ്യം റിലീസിനെത്തിയ ചിത്രം ഡിസം‌ബർ 17 മുതൽ പ്രൈം വീഡിയോയിൽ പ്രീമിയർ ചെയ്യും. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ ലഭ്യമാകും.

ഏറെ കാത്തിരുന്ന ഈ മെഗാ എന്റർടെയ്‌നറുമായി ഈ വർഷം അവസാനിപ്പിക്കുന്നതിൽ ഞങ്ങൾ ഏറെ സന്തോഷിക്കുന്നുവെന്ന് ആമസോൺ പ്രൈം വീഡിയോ ഇന്ത്യയുടെ കണ്ടന്റ് ലൈസൻസിങ് മേധാവി മനീഷ് മെംഗാനി പറഞ്ഞു.പ്രൈം വീഡിയോയിലെ മരക്കാറിന്റെ ഡിജിറ്റൽ പ്രീമിയറിൽ താൻ ഏറെ സന്തോഷവാനാണെന്നും ഇത് രാജ്യത്തുടനീളമുള്ള പ്രേക്ഷകർക്ക് അവസരം നൽകുമെന്നും മോഹൻലാൽ പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :