ദളപതി വിജയ്: ഈ പേരിന്റെ 'മൂല്യം' എത്രയെന്ന് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!

രേണുക വേണു| Last Modified ചൊവ്വ, 22 ജൂണ്‍ 2021 (08:54 IST)

ദളപതി വിജയ് തന്റെ 47-ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ഇത്രയേറെ വിപണി മൂല്യമുള്ള ഒരു താരം ഇല്ലെന്ന് പറയേണ്ടിവരും. രജനികാന്തിനും അജിത്തിനും ശേഷം തമിഴ് സിനിമാലോകം അടക്കിവാഴുന്ന താരം കൂടിയാണ് വിജയ്. 2021 ലെ കണക്കനുസരിച്ച് വിജയ് എന്ന നടന്റെ താരമൂല്യം എത്രയാണെന്ന് അറിയാമോ? ആരാധകരെ പോലും ഞെട്ടിക്കുന്നതാണ് ഈ കണക്ക്. 56 മില്യണ്‍ ഡോളറാണ് വിജയ് എന്ന താരത്തിന്റെ വിപണി മൂല്യം. അതായത് ഏകദേശം 410 കോടി രൂപയോളം വരും ഇത്. ദക്ഷിണേന്ത്യയില്‍ ഇത്രയേറെ താരമൂല്യമുള്ള നടന്‍മാര്‍ വേറെയില്ല.

ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്നാണ് താരത്തിന്റെ മുഴുവന്‍ പേര്. കഴിഞ്ഞ രണ്ട് ദശകമായി 64 സിനിമകളില്‍ വിജയ് അഭിനയിച്ചു. ബോക്‌സ്ഓഫീസില്‍ നിരവധി ഹിറ്റ് സിനിമകളുള്ള താരമാണ്. രജനികാന്തിന് ശേഷം തമിഴ്‌നാട്ടിലും കേരളത്തിലും ഇത്രയേറെ ആരാധകര്‍ ഉള്ള താരം അപൂര്‍വ്വമാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :