ഒറ്റ ക്ലിക്കില്‍ 3 അപ്‌ഡേറ്റുകള്‍! കമല്‍ഹാസന്‍, മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളുടെ സിനിമകളെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍

Aadujeevitham Thug Life Bramayugam
കെ ആര്‍ അനൂപ്| Last Modified വ്യാഴം, 11 ജനുവരി 2024 (09:20 IST)
Thug Life Bramayugam
സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന മൂന്ന് അപ്‌ഡേറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. മമ്മൂട്ടിയുടെ ഭ്രമയുഗം, മണിരത്‌നം - കമല്‍ ഹാസന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന തഗ് ലൈഫ്, പൃഥ്വിരാജിന്റെ ആടുജീവിതം തുടങ്ങിയ ചിത്രങ്ങളുടെ അപ്‌ഡേറ്റ് എന്താണെന്ന് നോക്കാം.

തഗ് ലൈഫില്‍ ജോജു ജോര്‍ജ്

മണിരത്‌നം - കമല്‍ ഹാസന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന തഗ് ലൈഫിന്റെ അപ്‌ഡേറ്റ് ആരാധകരെ ആവേശത്തിലാക്കി. മലയാളത്തില്‍ നിന്ന് ദുല്‍ഖറിന് പിന്നാലെ ജോജു ജോര്‍ജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് സന്തോഷ വാര്‍ത്ത.36 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്‍ കമല്‍ഹാസനും മണിരത്‌നവും ഒന്നിക്കുന്നു. 1987ല്‍ പുറത്തിറങ്ങിയ നായകനാണ് ഈ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമയിലെ അഭിനയത്തിന് കമലിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. മൂന്നു പതിറ്റാണ്ട് വേണ്ടിവന്നു വീണ്ടും ഇരുവരും ഒന്നിക്കുന്നതിന്.
ആടുജീവിതം ഫസ്റ്റ് ലുക്ക്

2024 ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം. ബ്ലെസ്സിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ബിഗ് അപ്‌ഡേറ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.തെലുഗു സൂപ്പര്‍താരം പ്രഭാസാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്.ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി ചിത്രം ഏപ്രില്‍ പത്തിന് റിലീസ് ചെയ്യും.

ഭ്രമയുഗം ടീസര്‍

മമ്മൂട്ടിയുടെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭ്രമയുഗം. സിനിമയുടെ ഓരോ അപ്‌ഡേറ്റിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വമ്പന്‍ അപ്‌ഡേറ്റും പുറത്തുവന്നു.ഭ്രമയുഗത്തിന്റെ മലയാളം ടീസര്‍ ഇന്ന് അഞ്ചുമണിക്ക് പുറത്തുവരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :