1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. NEERAJA STREAMING ON AUGUST 28 ON HR•OTT

ഉത്രാട ദിനത്തിലെ ഒ.ടി.ടി റിലീസ്,ശ്രുതി രാമചന്ദ്രന്റെ 'നീരജ' വരുന്നു

Rajesh K Raman
ശ്രുതി രാമചന്ദ്രന്റെ നീരജ ജൂണിലാണ് പ്രദര്‍ശനത്തിന് എത്തിയത്. ഇപ്പോഴിതാ സിനിമ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. ഉത്രാട ദിനത്തില്‍ എച്ച്.ആര്‍ (HR•OTT) എന്ന ഒ.ടി.ടി ഫ്‌ലാറ്റ്‌ഫോമിലൂടെ സ്ട്രീമിംഗ് ആരംഭിക്കും.
രാജേഷ് കെ രാമന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, രഘുനാഥ് പലേരി, ശ്രിന്ദ, കലേഷ് , കോട്ടയം രമേഷ്, സ്മിനു സിജോ, അഭിജ ശിവകല, സന്തോഷ് കീഴാറ്റൂര്‍, ശ്രുതി രജനികാന്ത്, സജിന്‍ ചെറുകയില്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
 
രാഗേഷ് നാരായണന്‍ ഛായാഗ്രഹണവും അയൂബ് ഖാന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. ഗാനങ്ങള്‍ സച്ചിന്‍ ശങ്കര്‍ മണ്ണോത്തും പശ്ചാത്തല സംഗീതം ബിബിന്‍ അശോകും നിര്‍വ്വഹിക്കും. 
 
 
അടുത്ത ലേഖനം
തിരുവോണ ദിനത്തിൽ ഒ.ടി.ടി റിലീസ്, ഒടുവിൽ 'ലവ് ഫുള്ളി യുവേഴ്‌സ് വേദ' വരുന്നു