ഇന്ന് അര്‍ദ്ധരാത്രിയ്ക്ക് 'നായാട്ട്' നെറ്റ്ഫ്‌ലിക്‌സില്‍ എത്തും, സന്തോഷം പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍

കെ ആര്‍ അനൂപ്| Last Modified ശനി, 8 മെയ് 2021 (14:52 IST)

ജോജുജോര്‍ജ്, നിമിഷ സജയന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത 'നായാട്ട്' ഏപ്രില്‍ എട്ടിനായിരുന്നു തിയേറ്ററുകളിലെത്തിയത്. പ്രദര്‍ശനത്തിനെത്തി ഒരു മാസത്തിനകം ഒ.ടി.ടി റീലീസ് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാത്രി 12 മണി മുതല്‍ ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും.

നെറ്റ്ഫ്‌ലിക്‌സില്‍ നായാട്ട് റിലീസ് ചെയ്യുന്ന സന്തോഷം ജോജുജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ പങ്കുവെച്ചു.ഷാഹി കബീറിന്റെതാണ് രചന. ഛായാഗ്രഹണം ഷൈജു ഖാലിദും എഡിറ്റിംഗ് മഹേഷ് നാരായണനും നിര്‍വഹിച്ചു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് വിഷ്ണു വിജയാണ് സംഗീതമൊരുക്കുന്നത്. സംവിധായകന്‍ രഞ്ജിത്തിന്റെയും ശശികുമാറിന്റെയൂം ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയിന്‍ പിക്‌ചേഴ്‌സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :