'മാസ്റ്റര്‍പീസ്'; നായാട്ടിന് കൈയ്യടിച്ച് ജിത്തുവും ബേസിലും അജുവും

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 10 മെയ് 2021 (08:55 IST)

'നായാട്ട്' നെറ്റ്ഫ്‌ലിക്‌സ് എത്തിയതോടെ കൂടുതല്‍ പ്രേക്ഷകര്‍ സിനിമ കണ്ടു. മലയാളികള്‍ അല്ലാത്തവര്‍ക്ക് ഇടയില്‍ പോലും മികച്ച സ്വീകാര്യത നേടുവാന്‍ സിനിമയ്ക്കായി. ഏപ്രില്‍ എട്ടിന് തിയേറ്ററുകളിലെത്തിയ ചിത്രം ഇക്കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. സംവിധായകരായ ജിത്തു ജോസഫ്, ബേസില്‍ ജോസഫ്, നടന്‍ അജു വര്‍ഗീസ് തുടങ്ങിയവര്‍ ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ വന്നപ്പോഴാണ് കണ്ടത്. മൂവര്‍ക്കും സിനിമ വളരെയധികം ഇഷ്ടപ്പെട്ടു.

സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരുടെയും പേരെടുത്തു പറഞ്ഞുകൊണ്ട് ജിത്തു ജോസഫ് ടീമിനെ പ്രശംസിച്ചത്. 'മാസ്റ്റര്‍ പീസ്'- എന്ന് നായാട്ടിനെ ബേസില്‍ വിശേഷിപ്പിച്ചു.

പോലീസുകാരുടെ നിസ്സഹായതയും ഭരിക്കുന്ന നേതാക്കളുടെ തീരുമാനത്തിനനുസരിച്ച് ആടേണ്ട പാവകളായി മാറുന്ന പോലീസ് സംവിധാനവും അവരുടെ ജീവിതവും കൃത്യമായി വരച്ചു കാണിക്കാന്‍ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :