നയൻതാര വിവാഹിതയാവുന്നു, വൈകാതെ പ്രഖ്യാപനം

അഭിറാം മനോഹർ| Last Modified ഞായര്‍, 24 ഏപ്രില്‍ 2022 (20:50 IST)
തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരജോഡികളാണ് സൂപ്പ‌ർ താരം നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും. കഴി‌ഞ്ഞ ആറ് വർഷമായി ഇരുവരും പ്രണയത്തിലാണ്.കഴിഞ്ഞ വർഷം ഇവരുടെ വിവാഹനിശ്ചയവും കഴിൻഞിരുന്നു. വിവാഹം ഈ വർഷം ജൂണിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

അജിത്ത് കുമാറിനെ നായകനാക്കി വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം അവസാനം ആരംഭിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്ന്അത്. തന്നെയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഈ സിനിമയുടെ തിരക്കുകളിലേക്ക് കടക്കുന്നതിന് മുൻപേ വിവാഹം ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോ‌ർട്ടുകൾ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :