അഭിറാം മനോഹർ|
Last Modified തിങ്കള്‍, 6 നവംബര്‍ 2023 (16:17 IST)
ഉലകനായകന്‍ കമല്‍ഹാസനെ നായകനാക്കി മണിരത്‌നം ഒരുക്കുന്ന സിനിമയില്‍ നിന്നും നയന്‍താരയെ ഒഴിവാക്കി. നായകന്‍ എന്ന സിനിമയ്ക്ക് ശേഷം കമലും മണിരത്‌നവും ഒന്നിക്കുന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം നോക്കികാണുന്നത്. മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍ സല്‍മാനും ഭാഗമാകുന്ന ചിത്രത്തില്‍ നയന്‍താരയായിരിക്കും നായികയെന്നായിരുന്നു ഇതുവരെ വന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ സിനിമയില്‍ നിന്നും നയന്‍താരയെ ഒഴിവാക്കിയതായാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ബിജ് ബജറ്റ് ചിത്രത്തില്‍ അഭിനയിക്കാന്‍ നയന്‍താര ചോദിച്ച പ്രതിഫലമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് മണിരത്‌നത്തെ എത്തിച്ചതെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അവസാനമായി നയന്‍താര അഭിനയിച്ച ജവാനില്‍ 10 കോടി രൂപയാണ് താരം പ്രതിഫലമായി വാങ്ങിയത്. മണിരത്‌നം ചിത്രത്തില്‍ 12 കോടി രൂപയാണ് താരം ആവശ്യപ്പെട്ടത്. ഇത്രയും തുക നല്‍കാന്‍ സാധിക്കാത്തതിനാല്‍ നയന്‍താരയ്ക്ക് പകരം തൃഷയായിരിക്കും സിനിമയില്‍ നായികയാകുന്നത്.
കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ്, മണിരത്‌നത്തിന്റെ മദ്രാസ് ടാക്കിസ് ,റെഡ് ജൈന്റ് മൂവീസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.