കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 23 ജൂണ്‍ 2021 (12:18 IST)
ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മകള്‍ നക്ഷത്രയുടെ പന്ത്രണ്ടാം പിറന്നാള്‍ ആഘോഷിക്കുകയാണ് കുടുംബം. അച്ഛനും അമ്മയും നക്ഷത്രയെന്ന നച്ചുമ്മയ്ക്ക് ആശംസകള്‍ നേര്‍ന്നു. ഇരുവരുടെയും രണ്ടാമത്തെ മകളാണ് നക്ഷത്ര. മൂത്തമകള്‍ പ്രാര്‍ത്ഥനയ്ക്ക് ആരാധകര്‍ ഏറെയാണ്.
'ഹാപ്പി ബര്‍ത്ത് ഡേ മൈ ബിഗ് ലിറ്റില്‍ ഗേള്‍ നച്ചുമ്മ'യെന്ന് പറഞ്ഞു കൊണ്ടാണ് മകള്‍ക്ക് അമ്മ ആശംസകള്‍ നേര്‍ന്നത്. മകളെ എടുത്തു ഉയര്‍ത്താന്‍ നോക്കുന്ന തന്റെ വീഡിയോയും പൂര്‍ണിമ പങ്കുവെച്ചു.
നക്ഷത്രയ്ക്ക് അമ്മയെയും അച്ഛനെയും പോലെ അഭിനയമാണ് കൂടുതല്‍ ഇഷ്ടം. ഒരു ഹസ്വ ചിത്രത്തില്‍ നച്ചു തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിരുന്നു. പ്രാര്‍ത്ഥന നല്ലൊരു പാട്ടുകാരി കൂടിയാണ്.