കട്ടപ്പനയിലെ ഋത്വിക് റോഷന് 4 വയസ്സ്, സന്തോഷം പങ്കുവെച്ച് ധർമ്മജൻ !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 18 നവം‌ബര്‍ 2020 (16:41 IST)
കട്ടപ്പനയിലെ ഋത്വിക് റോഷന് നാലു വയസ്സ് തികയുന്നു. അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രം 2016 നവംബർ 18നാണ്

തിയേറ്ററുകളിലെത്തിയത്. സിനിമയുടെ നാലാം വാർഷികം ആഘോഷമാക്കുകയാണ് ധർമ്മജൻ. വിഷ്ണു ഉണ്ണികൃഷ്ണനെ തോളിലേറ്റി നിൽക്കുന്ന ചിത്രത്തിൻറെ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് നടൻ.

ഒരു ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ ചിത്രം കൂടിയായിരുന്നു ഇത്. നാദിർഷയുടെ അമര്‍ അക്ബര്‍ അന്തോണി പോലെ തന്നെ കട്ടപ്പനയിലെ ഋത്വിക് റോഷനും പ്രേക്ഷകരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും മറന്നില്ല. ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്നാണ് ഈ സിനിമയ്ക്കും തിരക്കഥയൊരുക്കിയത്.

പ്രയാഗ മാര്‍ട്ടിനും ലിജോമോളുമാണ് നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍ സിജു വില്‍സണ്‍, രാഹുല്‍ മാധവ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ ഉണ്ടായിരുന്നു. ഗ്രൂപ്പ് യുണൈറ്റഡ് ഗ്ലോബല്‍ മീഡിയ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഡോ.സക്കറിയ തോമസും ദിലീപും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :