ലോക്‍ഡൌണ്‍ സമയത്ത് 11 തിരക്കഥകളെഴുതി മിഷ്‌കിന്‍ !

ജോര്‍ജി സാം| Last Modified വെള്ളി, 22 മെയ് 2020 (22:35 IST)
ലോക്‍ഡൌണ്‍ സമയത്ത് പുതിയ സിനിമകള്‍ക്കുള്ള തിരക്കഥകള്‍ എഴുതുകയാണ് സംവിധായകര്‍ എല്ലാം. എന്നാല്‍ തിരക്കഥയെഴുത്തിന്‍റെ കാര്യത്തില്‍ എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കുകയാണ് സംവിധായകന്‍ തമിഴ് മിഷ്‌കിന്‍. ഈ രണ്ടുമാസത്തിനിടെ 11 തിരക്കഥകളാണത്രേ മിഷ്‌കിന്‍ എഴുതിയത് !

അടുത്ത ഒരു അഞ്ചു വര്‍ഷത്തേക്കുള്ള തിരക്കഥകള്‍ മിഷ്‌കിന്‍ ഈ രണ്ടുമാസം കൊണ്ട് തയ്യാറാക്കിക്കഴിഞ്ഞു എന്ന് സാരം. ഇനി അതിന്‍റെ മറ്റ് ജോലികള്‍ ആരംഭിച്ചാല്‍ മാത്രം മതി. ലോക്ക് ഡൌണ്‍ കഴിഞ്ഞാലുടന്‍ ചിമ്പു നായകനാകുന്ന ചിത്രമായിരിക്കും മിഷ്‌കിന്‍ ചെയ്യുക. അതിന്‍റെ തിരക്കഥ നേരത്തേ തന്നെ എഴുതി പൂര്‍ത്തിയായതാണ്.

തിരക്കഥയെഴുത്ത് മാത്രമായിരുന്നില്ല ലോക്ക് ഡൌണ്‍ സമയത്ത് മിഷ്‌കിന്‍റെ ജോലി. ഒരുപാട് പുസ്‌തകങ്ങള്‍ വായിക്കാനുള്ള സമയം മിഷ്‌കിന് ഈ കാലത്ത് ലഭിച്ചു. മാത്രമല്ല, പിയാനോ വായിക്കാന്‍ പഠിക്കുകയും ചെയ്‌തു!ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :