ഷാജി കൈലാസ് ചിത്രത്തില്‍ സുരേഷ്‌ഗോപി, ക്യാമറ രവി കെ ചന്ദ്രന്‍

സുബിന്‍ ജോഷി| Last Modified വെള്ളി, 22 മെയ് 2020 (20:04 IST)
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സുരേഷ് ഗോപി അഭിനയിക്കുന്നു. പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’ എന്ന സിനിമയിലാണ് സുരേഷ് ഗോപിയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കാമിയോ റോള്‍ ആണെങ്കിലും, കഥയില്‍ സുപ്രധാനമായ സ്വാധീനം ചെലുത്തുന്ന റോള്‍ ആയിരിക്കും സുരേഷ്ഗോപിയുടേത്.

രവി കെ ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന കടുവയുടെ തിരക്കഥ എഴുതുന്നത് ജിനു ഏബ്രഹാമാണ്. പൃഥ്വിരാജ് നായകനായ ആദം ജോണ്‍ എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് ജിനു ഏബ്രഹാം. മാസ്റ്റേഴ്‌സ്, ലണ്ടന്‍ ബ്രിഡ്‌ജ് എന്നീ പൃഥ്വി സിനിമകളുടെ തിരക്കഥ രചിച്ചതും ജിനു ആയിരുന്നു.

1990ല്‍ നടക്കുന്ന ഒരു കഥയാണ് ‘കടുവ’ പറയുന്നതെന്നാണ് സൂചന. ഷാജി കൈലാസിന്‍റെ സ്ഥിരം ശൈലിയിലുള്ള ഒരു ഹൈ വോള്‍ട്ടേജ് ആക്ഷന്‍ ത്രില്ലറായിരിക്കും കടുവ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :