വൈകി എന്നറിയാം,ഇതൊരു സ്വര്‍ണപ്പതക്കം, ഷൈന്‍ ടോം ചാക്കോയെ പ്രശംസിച്ച് മുരളി ഗോപി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (17:39 IST)
'കുറുപ്പ്' സിനിമയിലെ അഭിനയത്തിന് ഷൈന്‍ ടോം ചാക്കോയെ പ്രശംസിച്ച് മുരളി ഗോപി.ഇപ്പോഴാണ് ഭാസിപിള്ളയെ കാണാന്‍ സാധിച്ചത്. ചെയ്ത കഥാപാത്രങ്ങളുടെ പേരില്‍ അറിയപ്പെടാന്‍ സാധിക്കുക എന്നതാണ് ഒരു അഭിനേതാവിന് കിട്ടുന്ന ഏറ്റവും, അല്ലെങ്കില്‍, ഒരേയൊരു. പാവന പുരസ്‌കാരം. ആ നിലയില്‍, ഇതിനു മുന്‍പും ഷൈന്‍ പുരസ്‌കൃതനാണെന്ന് മുരളി ഗോപി പറയുന്നു.


'വൈകി എന്നറിയാം. പക്ഷെ ഇപ്പോഴാണ് ഭാസിപിള്ളയെ കാണാന്‍ സാധിച്ചത്. ചെയ്ത കഥാപാത്രങ്ങളുടെ പേരില്‍ അറിയപ്പെടാന്‍ സാധിക്കുക എന്നതാണ് ഒരു അഭിനേതാവിന് കിട്ടുന്ന ഏറ്റവും, അല്ലെങ്കില്‍, ഒരേയൊരു... പാവന പുരസ്‌കാരം. ആ നിലയില്‍, ഇതിനു മുന്‍പും ഷൈന്‍ പുരസ്‌കൃതനാണ്. ഇത് ഒരു സ്വര്‍ണപ്പതക്കവും. 'ഗദ്ദാമ'യില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ഒപ്പം ഉണ്ടായിരുന്നവന്‍ എന്ന നിലയിലും, ഒരു ജ്യേഷ്ഠ സഹോദരന്‍ എന്ന നിലയിലും അഭിമാന നിമിഷം. ഇനിയും വലിയ ഉയര്‍ച്ചകള്‍ ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥന.'- മുരളിഗോപി കുറിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :